പി കെ.സീതിഹാജി സ്മരണിക പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, July 26, 2021

ഐക്കരപ്പടി: ജി.സി.സി കെ.എം.സി.സി പേങ്ങാട് പ്രസിദ്ധീകരിച്ച മഹല്ല് പ്രസിഡന്റും പൗരപ്രമുഖനുമായിരുന്ന പികെ സീതിഹാജി സ്മരണിക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കെടി മൊയ്തീൻ ഹാജിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. കെടി ശക്കീർ ബാബു അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ നിസ്തുല സേവനത്തിന് പ്രഥമ സീതിഹാജി സ്മാരക അവാർഡ് മുഷ്താഖ് പേങ്ങാടിന് മുനവ്വറലി തങ്ങൾ കൈമാറി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈറ്റ് ഗാർഡ്, ആമില ടാസ്ക് ടീം അംഗങ്ങൾക്കുള്ള പുരസ്‌കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ അബ്ദുല്ലക്കോയ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെടി ഖൈറുന്നിസ,കെ എം സൽമാൻ എന്നിവർ വിതരണം ചെയ്തു.നസീം പുളിക്കൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.

അബ്ദുറഹിമാൻ അൽ ഖാസിമി,കെടി അഹമ്മദ് കോയ,പിവിസി ബാപ്പുട്ടി ഹാജി,പിവിഎ ജലീൽ, എ അബ്ദുൽ കരീം,പിടി ശിവശങ്കരൻ, ബാബു മാസ്റ്റർ, മായക്കാര മൊയ്തീൻ കോയ, കെപി ബദറുദ്ധീൻ, ഫൈസൽ മാസ്റ്റർ, എം അൻവർ, ടി അഹമ്മദ്, ടി അബ്ദുല്ല,എകെ ബിച്ചു എന്നിവർ സംസാരിച്ചു. ഇ ഹസ്സൻകോയ സ്വാഗതവും എം നാസർ നന്ദിയും പറഞ്ഞു.

×