/sathyam/media/post_attachments/JCtOpUTOMgtXY5xRZv4x.jpg)
പാലക്കാട്: ലോക് ഡൗൺ കാലഘട്ടത്തിൽ കഷ്ടതയനുഭവിക്കുന്ന വഴിയോരക്കച്ചവടക്കാർക്ക് ദുരിതാശ്വാസ സഹായമായി 5000 രൂപ വീതമെങ്കിലും നൽകണമെന്ന് സെൽഫ് എംപ്ലോയ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.എം.കബിർ സർക്കാരിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഓരോ വഴിയോരക്കച്ചവടക്കാരനും വില കുറച്ച് സാധനങ്ങൾ വിൽക്കുന്നതുകൊണ്ട് അവർ ഓരോരുത്തരും ഒരോ റേഷൻ കടകൾക്ക് തുല്യമാണെന്ന് മുഖ്യമന്ത്രിക്കയച്ച ഇ -മെയിൽ കത്തിൽ പറയുന്നു.
ലോക് ഡൗൺ കാലമായതിനാൽ കച്ചവടം നടത്താനാവാതെ കഷ്ടപ്പെടുന്ന ഇവരുടെ കുടുംബം പട്ടിണിയിലാണ്. സാമൂഹ്യ പ്രവർത്തകർ നൽകുന്ന ഭക്ഷൃകിറ്റുകൾ ചെറിയ ഒരാശ്വാസമാണെന്നും കച്ചവടക്കാർ പറയുന്നു.