സെല്‍ഫി ഔട്ട് ഇനി വീഡിയോ രൂപത്തിൽ ‘സ്ലോഫി’ തരംഗം

ടെക് ഡസ്ക്
Friday, September 27, 2019

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 11 കഴിഞ്ഞിടയ്ക്കാണ് വിപണിയില്‍ എത്തിയത്. ഫോണിനെ കുറിച്ച് മികച്ച പ്രതികരണമാണ് വരുന്നത്. ഇപ്പോഴിതാ ഫോണിനൊപ്പം തരംഗമാകുന്ന ഒന്നാണ് ‘സ്ലോഫി’ എന്ന വാക്ക്.

സ്ലോമോഷന്‍ സെല്‍ഫീസിന് വിളിക്കുന്ന പേരാണ് ‘സ്ലോഫി’. സെക്കന്‍ഡില്‍ 120 എഫ്.പി.എസ്. (ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്) എന്ന നിരക്കില്‍ ‘സ്ലോ മോഷനി’ലെടുക്കുന്ന സെല്‍ഫികളെയാണ് ‘സ്ലോഫി’ എന്നുവിളിക്കുന്നത്. വീഡിയോയുടെ രൂപത്തിലാണ് ഇതുണ്ടാവുക.

സ്ലോഫി പുറത്തിറക്കിയതിന് പിന്നാലെ ഈ വാക്കിന്റെ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കാനിറങ്ങിയിരിക്കുകയാണ് ആപ്പിള്‍. അത് ലഭിക്കുന്നതോടെ സ്ലോഫി സംവിധാനമുള്ള ക്യാമറകളെ ആ പേരുവിളിക്കാന്‍ മറ്റുകമ്പനികള്‍ക്കു സാധിക്കാതെവരും. ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ മൂന്ന് പുതിയ ഐ ഫോണ്‍ മോഡലുകളിലൊന്നിലാണ് ഈ അത്യാധുനിക ഫോട്ടോഗ്രാഫി സംവിധാനമുള്ളത്.

×