/sathyam/media/post_attachments/1hKz0zJrFnWXWmIk74TQ.jpg)
പാലക്കാട്: കാരാകുറുശ്ശി പഞ്ചായത്തിൽ കോവിഡ് 19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സേവാഭാരതിയുടെ നേതൃത്വത്തിൽ സാന്ത്വന വാഹനം ഇന്ന് മുതൽ പഞ്ചായത്തിൽ സേവനം തുടങ്ങി.
ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജയരാജ് സാന്ത്വന വാഹനം ഉദ്ഘാടനം ചെയ്തു. നിലവിൽ പള്ളിക്കുറുപ്പ് മേഖലയിൽ ഒരു വാഹനം സൗജന്യ സർവീസ് നടത്തുന്നുണ്ട്.
രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും,ടെസ്റ്റ് നടത്താനും വാക്സിൻ എടുക്കാനും അതാത് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും ജാതി,മത,രാഷ്ട്രീയ ഭേദമെന്യേ എല്ലാവർക്കും ഈ സേവനം ലഭ്യമാക്കും.
കൂടാതെ അണു നശീകരണം,ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി സേവന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ചടങ്ങിൽ ബി.എം. എസ് മേഖല വൈസ് പ്രസിഡണ്ട് സേതു.വി, ബി.ജെ.പി മണ്ഡലം സെക്രട്ടറി,പി.വിജയൻ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് പ്രഭാത് ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ,സുധാകരൻ അമ്പാടി, ശ്രീപദ്മനാഭൻ എന്നിവർ പങ്കെടുത്തു. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെയാണ് ഇത് പ്രാവർത്തികമാക്കിയത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9446363173, 9497239462.