വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനുശേഷം വഞ്ചിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു

New Update

publive-image

പാലാ: പ്രണയം നടിച്ച് വശീകരിക്കുകയും, സ്പെഷ്യല്‍ മാര്യേജ്ആക്ട് പ്രകാരം വിവഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നല്‍കിയതിനുശേഷം വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാവിന് 7 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും പാലാ അഡീഷണല്‍ സെക്ഷന്‍ ജഡ്ജി കെ. കമനീഷ് വിധിച്ചു.

Advertisment

കടനാട് കരയില്‍ ചിറപ്പുറത്തേല്‍ ജസ്റ്റിന്‍ (24) ആണ് പ്രതി. 2013 മെയ് മാസം ഈരാറ്റുപേട്ട സ്വദേശിനിയായ യുവതിയെയാണ് കുറിഞ്ഞിയില്‍ വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ക്കായി ചെന്ന ജസ്റ്റിന്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍ പോയി നോട്ടീസിന് ഒപ്പിട്ടതിനുശേഷം വിവാഹം കഴിഞ്ഞു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പീഡിപ്പിച്ചത്.

യഥാര്‍ത്ഥമായി വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ദിവസം അമ്പതിനായിരം രൂപയും 5 പവന്‍റെ ആഭരണങ്ങളും സ്ത്രീധനമായി വേണമെന്ന് യുവതിയുടെ മാതാപിതാക്കളെ പ്രതിഅറിയിക്കുകയും പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും പെണ്‍കുട്ടിയെ പ്രതിയുടെ സ്വന്തം വീട്ടില്‍ തടങ്കലില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്.

ടി പ്രതി പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീട്ടില്‍ എത്തിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട് അക്രമിച്ചതുമായി ബന്ധപ്പെട്ട് കരിങ്കുന്നം പോലീസ് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വഞ്ചിച്ചു എന്ന് കാണിച്ച് തിടനാട് പോലീസ് സ്റ്റേഷനിലും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കളും നിരവധി പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കോടതി വഴി നടത്തിയ നിയമപോരാട്ടത്തിലാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്.

കേസില്‍ പ്രതി ജസ്റ്റിനെ ബലാത്സംഗത്തിന് ഐ.പി.സി. 376 വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം തടവും അനുഭവികക്കണം.

ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 3 മാസം വെറും തടവും 1000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 മാസം തടവ്, വഞ്ചിച്ചതിന് 6 മാസം വെറും തടവ്. പെണ്‍കുട്ടിയുടെ നഷ്ടപരിഹാരമായിട്ടാണ് അമ്പതിനായിരം രൂപ കോടതി വിധിച്ചിട്ടുള്ളത്. ശിക്ഷയെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.ജി.വേണുഗോപാല്‍ കോടതിയില്‍ ഹാജരായി.

pala news
Advertisment