പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ

New Update

publive-image

Advertisment

പാലക്കാട്: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. പോക്‌സോ കേസിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നാട്യമംഗലത്ത് ബാർബർ ഷോപ്പ് നടത്തുകയാണ് മുഹമ്മദ് ബഷീർ. ഇയാൾ കുട്ടിയെ മുടിവെട്ടിതരാം എന്നു പറഞ്ഞ് തന്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

NEWS
Advertisment