അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

New Update

ഈരാറ്റുപേട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരേ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജിലും കോളജ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടന്നു.

Advertisment

publive-image

വൈകുന്നേരം കോളജില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും കോലവുമായി വിദ്യാര്‍ഥികള്‍ ഈരാറ്റുപേട്ട ടൗണിലേക്ക് പ്രകടനവും നടത്തി.

ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംക്ഷനില്‍ പ്രകടനം അവസാനിച്ചു. തുടര്‍ന്ന് ബില്ലിന്റെ കോപ്പിയും ഇരുവരുടെയും കോലവും വിദ്യാര്‍ഥികള്‍ കത്തിച്ചു. യൂണിയന്‍ ഭാരവാഹികളായ സുരേഷ്. എം, അശ്വിന്‍ രാജ്, നൂറുല്‍ അബ്രാര്‍, അലി അസര്‍, അഞ്ജു ജോസ്, ക്രിസ്പീന, വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

st george college aruvithura
Advertisment