/sathyam/media/post_attachments/DSfsHHoDEDKH3dnsAEak.jpg)
പാലാ:അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് എസ്എച്ച് പ്രൊവിന്‍സ് പാലായുടെ സാമൂഹ്യക്ഷേമ പ്രവർത്തന വിഭാഗമായ എസ്എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പാലാ.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തേടെ എസ്.എച്ചിൻ്റെ സാമൂഹ്യസേവനവിഭാഗമായ എസ്എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പാലായുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനച്ചില്‍ പഞ്ചായത്ത് 13 വാർഡുകളിലായി ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനുള്ള സ്റ്റീം ഇന്‍ഹീലര്‍ എന്നിവ കൈമാറി.
പാലാ എസ്.എച്ച്. പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി.മെർലിൻ അരീപറമ്പിൽ, പഞ്ചാത്ത് പ്രസിഡൻ്റ് ജോയി കുഴിപാല, സാജോ പൂവത്താനി, സെക്രട്ടറി എന്‍ സുശീലന്‍ എന്നിവർ സന്നിഹിതരായിരുന്നു.
വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എസ്.എച്ച്.സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് പാലാ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us