ലോക്ക്ഡൗണും ജീവിതവും 'ഷസഹ' നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: കോവിഡ് ലോക്ക്ഡൗണിലെ ജീവിതങ്ങളെക്കുറിച്ചുളള ഫൗണ്ട് ഫൂട്ടേജും കഥാപാത്രങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച സെല്‍ഫി നരേറ്റീവും ഇടകലര്‍ത്തി മെനഞ്ഞെടുത്ത ഡോക്യൂഫിക്ഷന്‍ 'ഷസഹ' നീസ്ട്രിമിലെത്തി.

ജീവിതത്തെയും കലയെയും കുറിച്ച് ഒരു ചലച്ചിത്രകാരന്റെ പ്രതിഫലനങ്ങളും, കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തെയും ചിന്തകളെയും എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നും ഈ ഡോക്യൂഫിക്ഷന്‍ കാട്ടിത്തരുന്നു. കോവിഡ് മഹാമാരികാലത്തെ ആദ്യ ലോക്ഡൗണില്‍ എടുത്ത ഡോക്യുമെന്ററി ആണ് 'ഷസഹ'.

രതീഷ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഡോക് ആര്‍ട്ടിന്റെ ബാനറില്‍ ശര്‍മില നായരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 'പിക്‌സേലിയ' ആയിരുന്നു രതീഷ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തോടു കൂടിയാണ് ശര്‍മില നായരും ഫിലിം പ്രൊഡ്യൂസിങ്ങിലേക്ക് വരുന്നത്.

ഛായാഗ്രഹണം രാഘവേന്ദ്ര ശാസ്ത്രിയും പ്രസൂണ്‍ പ്രഭാകറും ചേര്‍ന്നാണ്. എഡിറ്റര്‍ അന്‍സാര്‍ മുഹമ്മദ്. കൃഷ്ണനുണ്ണി കെ. ജെ സൗണ്ട് ഡിസൈനിങ്ങും ഫെബിൻ ഭരത് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കലാമണ്ഡലം സംഗീത, ഹരിശ്ചന്ദ്രന്‍, സത്യശീലന്‍, വിഷ്ണുപ്രസാദ് എന്നിവരാണ് അഭിനേതാക്കള്‍.

cinema
Advertisment