കോവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയുടെ മൃതദേഹം ഹഫർ അൽ ബാത്തിനിൽ ഖബറടക്കി.

New Update

ഹഫർ അൽ ബാത്തിൻ: കോവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് വയലിൽ വീട്ടിൽ പരേതനായ സൈനുലാബിദീന്റെ മകൻ ഷബീറിന്റെ ( 40 )മൃതദേഹം  ഹഫർ അൽ ബാത്തിനിൽ ഖബറടക്കി

Advertisment

publive-image

കഴിഞ്ഞ 10 വർഷമായി ഹഫറിൽ ബക്കാല ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.മൂന്നു വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. മാതാവ്: ആരിഫാബീവി, ഭാര്യ :മദീന ബീവി, മകൾ :ഫസ്ന. കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഖബറടക്കുന്നതിന് നിയമനടപടികൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ സഹായത്തിനായി രംഗത്തുണ്ടായിരുന്നു..

ഖബറടക്കത്തിൽ ബന്ധുക്കളായ ഷഫീക്, സാദിക്ക്, സലീം, സുഹൃത്തുക്കളായ നജീബ്, മുജീബ്, ഷഫീക്, ജാബിർ, നുജൂം, ഷംനാദ് വള്ളക്കടവ് എന്നിവർക്കൊപ്പം നിരവധി സ്വദേശികളും വിദേശികളും സംബന്ധിച്ചു.

Advertisment