New Update
Advertisment
വാൾട് ഡിസ്നിയുടെ ലയൺ കിംഗ് ജൂലൈയിൽ തിയെറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ സിംബയ്ക്കും മുഫാസയ്ക്കും ശബ്‌ദം നൽകിയിരിക്കുന്നത് ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനുമാണ്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. മുഫാസയ്ക്കാണ് ഷാരൂഖ് ശബ്ദം നൽകിയിരിക്കുന്നത്. സിംബയ്ക്ക് ആര്യനും.
ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഇതിന് മുൻപ് ഇവർ ശബ്ദം നൽകിയത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സിനിമയ്ക്കായി ഒന്നിക്കുന്നത്. ജോൺ ഫവ്രോ ഒരുക്കുന്ന ലയൺ കിംഗ് ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് റീമേക്കാണ്. ഹോളിവുഡിൽ ജയിംസ് ഏൾ ജോൺസാണ് മുഫാസയ്ക്ക് ശബ്ദം നൽകുന്നത്. ഡൊണാൾഡ് ഗ്ലോവർ സിംബയ്ക്കും. ജൂലൈ 19 ന് ചിത്രം തിയെറ്ററുകളിലെത്തും.