ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ആറ്റ്ലി ചിത്രം അണിയറയിൽ ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തമിഴകത്തെ സൂപ്പര്‍ ഡയറക്ടര്‍ ആറ്റ്ലിയും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും ഒന്നിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ഒരുക്കങ്ങൾ തുടങ്ങി. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ഷാരൂഖ് ഖാന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ആറ്റ്ലിയുടെ ആദ്യ സംവിധാന സംരംഭമായ രാജറാണിയിലും ഒടുവില്‍ സംവിധാനം നിര്‍വഹിച്ച ബിഗിലിലും നയന്‍താര അഭിനയിച്ചിട്ടുണ്ട്.

നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ റോക്കി ഓ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഉടന്‍ റിലീസ് ചെയ്യും. റൌഡി പിക്ചേഴ്‌സിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുണ്‍ മതേശ്വരന്‍ ആണ്. വസന്ത് രവി, ഭാരതിരാജ, രവീണ രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ആക്ഷന്‍ ചിത്രമാണിത്.

Advertisment