ഷഹീൻ പാറക്കോടിന് ഇസ്‌ലാഹി സെന്റർ സ്വീകരണം നൽകി   

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, September 10, 2019

ജിദ്ദ:   ജിദ്ദ അഥവാ മുത്തശ്ശിയുടെ നഗരമായി അറിയപ്പെ ടുന്ന ജിദ്ദയിലെ തന്റെ ബാല്യ കാല ജീവിത സ്മരണകൾ പങ്ക് വെച്ച് ഷഹീൻ പാറക്കോട്.   മക്കയിലെ വിശുദ്ധ ഹറമിൽ വെച്ച് നടക്കുന്ന നാല്പത്തിയൊന്നാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർ ആൻ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഏക ഇന്ത്യൻ പ്രതിനിധിയായ അദ്ദേഹത്തിന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയും അൽഹുദ മദ്രസ്സ മാനേജ്മെന്റ് കമ്മറ്റിയും ചേർന്ന് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.

ഷഹീൻ പറക്കോടിന് ഇന്ത്യൻ ഇസ്ലാഹി സെന്റർ,  അൽഹുദ മദ്രസ്സ പ്രതിനിധികൾ ചേർന്ന് ഉപഹാരം നൽകുന്നു.

ശറഫിയ്യ ഇസ്ലാഹി സെന്റിലെ പരിപാടിയിൽ പങ്കെടു ക്കുമ്പോൾ തറവാട്ടിലേക്ക് കടന്നു വരുന്ന കൊച്ചുമകന്റെ അനുഭവമാണ് ഉളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
അൽ ഹുദ മദ്രസ്സയിൽ നിന്നും തുടക്കം കുറിച്ച വിജ്ഞാന സമ്പാദനവും,  കൂടാതെ ജിദ്ദയിലെ വിവിധ പള്ളികളിൽ നടക്കുന്ന നമസ്കാരങ്ങളിലെ ഇമാമുമാരുടെ വശ്യ ശ്രവ ണ സുന്ദരമായ  വിശുദ്ധ ക്വുർആൻ പാരായണ ശൈലി യും  വിശുദ്ധ വേദം ഹൃദ്യസ്ഥമാക്കുന്നതിന്   പ്രചോദ നമേകി.    
സാമൂഹ്യ ഉന്നമനത്തിനു മത-രാഷ്ട്രീയ-സംഘടന പക്ഷപാതിത്യമില്ലാതെ എല്ലാ മനുഷ്യരുമായും നല്ല ബന്ധങ്ങൾ കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ഒരുമ്മയുടെ  മക്കളായ എല്ലാ മനുഷ്യരും അതിന് തയ്യാറായാൽ രാജ്യം പുരോഗതിയുടെ ഉത്തുങ്കതയിലെത്തും എന്നും അഭിപ്രായപ്പെട്ടു. 
 
സഊദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി  മുഹമ്മദ് നൂർ  റഹ്മാൻ ശൈഖിനെ റോൾ മോഡലായി സ്വീകരിച്ചു കൊണ്ട്   എം.എ. സോഷ്യോളജിക്ക്  ഡൽഹി ജാമിയ മില്ലിയയിൽ പഠിച്ചുകൊണ്ടിരിക്കുന്ന    ഷഹീൻറെ  ഭാവി സ്വപ്നമാണ്    ഇന്ത്യൻ ഫോറിൻ സർവീസ്  കരസ്ഥമാ ക്കുക എന്നുള്ളത്  അതിനുള്ള  ശ്രമങ്ങളും  തെയ്യാറെടു പ്പുകളും  തുടങ്ങിയിട്ടുണ്ടെന്നും  അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.  പ്രശസ്തരായ വിവിധ ഖാരിയുകളെ അനുകരിച്ച് ഖുർ ആൻ പാരായണം നടത്തിയത് ഏറെ ഹൃദ്യമായി.
 
103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന കിംഗ് അബ്ദുൽ അസീസ് അന്താരഷ്ട്ര ഖുർആൻ മത്സര ത്തിൽ  ഇന്ത്യയിലെ രണ്ടായിരത്തോളം മത്സരാർത്തി കളിൽ നിന്ന് തെരഞ്ഞടുത്ത ഏക വ്യക്തിയാണ്  ഷഹീൻ.   അൽ ഹുദ മദ്രസ്സയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഷഹീൻ  ഇസ്ലാഹി സെന്റർ മുൻ വൈസ് പ്രസിഡന്റ് ഹംസ പറക്കോടിന്റെ മകനാണ്.  

സെൻറർ  ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെയും അൽ ഹുദ മദ്രസ്സയുടെ ഭാരവാഹികൾ ചേർന്ന്  ഷഹീനെ ഉപഹാരം നൽകി ആദരിച്ചു. 
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററും അൽഹുദ മദ്രസ്സയും ചേർന്ന് നൽകിയ സ്വീകരണത്തിൽ ഹാഫിള് ഷഹീൻ പാറക്കോട്ട് സംസാരിക്കുന്നു.
പരിപാടിയിൽ   സഊദി  നാഷണൽ കമ്മറ്റി പ്രസിഡൻറ് സലാഹ് കാരാടൻ, അൽ ഹുദാ മദ്രസ്സക്ക് വേണ്ടി ഹംസ നിലമ്പൂർ എന്നിവർ ആശംസകൾ അർപ്പിക്കുകയും  ഇസ്‌ലാഹി  സെൻറർ വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ നിയന്തിച്ച പരിപാടിയിൽ   ജനറൽ സെക്രട്ടറി   നൗഷാദ് കരിങ്ങനാട് സ്വാഗതവും  അൽ ഹുദാ മദ്രസ്സ പ്രിൻസിപ്പൽ ലിയാഖത്തലി മൗലവി നന്ദിയും പറഞ്ഞു
 
 
×