ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ഡോക്ടറേറ്റ് നൽകാനുള്ള ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ ശുപാർശ കേന്ദ്രം തള്ളി. താരത്തിന് ഹോണററി ഡോക്ടറേറ്റ് നൽകുന്നതിനാണ് സർവകലാശാല കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു ശുപാർശ നൽകിയത്.
ഷാരൂഖിന് മറ്റൊരു സർവകലാശാലയിൽ നിന്നുള്ള ഹോണററി ഡോക്ടറേറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമിയ മില്ലിയ ഇസ്ലാമിയയുടെ ശുപാർശ കേന്ദ്രം തള്ളിയത്. മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാലയാണ് നേരത്തെ ഹോണററി ഡിഗ്രി ഷാരൂഖിന് നൽകിയത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല പൂർവ വിദ്യാർഥിയാണ് ഷാരൂഖ് ഖാൻ.