Advertisment

ഷെയ്ന്‍ നിഗം നിര്‍മ്മാതാവാകുന്നു... ചിത്രത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

കരിയറില്‍ ആദ്യമായി നിര്‍മ്മാതാവിന്‍റെ കുപ്പായമണിയാന്‍ നടന്‍ ഷെയ്ന്‍ നിഗം ഒരുങ്ങുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ സിനിമാജീവിതത്തിലെ പുതിയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

Advertisment

publive-image

സിംഗിള്‍ എന്നും സരമണി കോട്ട എന്നുമാണ് ചിത്രങ്ങളുടെ പേരുകള്‍. ഇന്‍ഡസ്ട്രിയില്‍ നല്ല അനുഭവപരിചയമുള്ള, പുതുമുഖ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുകയെന്നും ഷെയ്ന്‍ പറഞ്ഞു.

അതേസമയം നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഷെയ്‌നിന്റേതായി അടുത്ത് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ഹിമിക ബോസ് ആണ് നായിക.സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shain nigam
Advertisment