New Update
കൊച്ചി: ഷെയ്ന് നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും 'അമ്മ'ക്കും ഫെഫ്ക കത്ത് നൽകി.
Advertisment
എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചർച്ച നടത്തണം. മുടങ്ങിയ സിനിമകളുടെ ചിത്രീകരണം വീണ്ടും തുടങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, നടന് ഷെയ്ന്
നിഗവുമായി താരസംഘടനയായ അമ്മ ബുധനാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
കൂടിക്കാഴ്ച്ചയ്ക്കായി മറ്റന്നാൾ കൊച്ചിയിൽ എത്തണമെന്ന് 'അമ്മ' നേതൃത്വം ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകി.