കൊച്ചി നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഷൈനി ആന്റണി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തി

New Update

publive-image

Advertisment

കൊച്ചി: കൊച്ചി നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർഥി ഷൈനി ആന്റണി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തി. രാവിലെ മട്ടാഞ്ചേരി കേന്ദ്രീകരിച്ചു ആരംഭിച്ച പര്യടനം ടൗണിലെ വ്യാപാര സ്ഥാപങ്ങളിലെത്തി. കച്ചവടക്കാരും ഉപഭോക്താക്കളും ഉൾപ്പെടുന്ന ആളുകളോട് വോട്ട് അഭ്യർത്ഥിച്ചു. ശേഷം മട്ടാഞ്ചേരി പാലസിന് സമീപത്തെ ജനവാസ മേഖലകളും സന്ദർശിച്ചു.

ഓട്ടോ-ടാക്സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ വഴിയോരക്കച്ചവടക്കാർ എന്നിവരെയും സമീപിച്ച് വോട്ട് അഭ്യർത്ഥിച്ചു. ട്വന്റി 20 പ്രവർത്തകർ മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് സമീപത്തുള്ള വീടുകളിൽ പ്രചാരണം നടത്തി.

kochi news twenty 20
Advertisment