ഷാജ് കിരണ്‍ കൊച്ചിയിലെത്തി​; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

author-image
Charlie
Updated On
New Update

publive-image

കൊച്ചി: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേരളത്തില്‍ മടങ്ങിയെത്തിയെന്നും ഉച്ചയോടെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്നും ഷാജ് കിരണ്‍ അറിയിച്ചു.

Advertisment

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ് ഹൈകോടതിയില്‍ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പൊലീസ് കോടതിയില്‍ നിലപാടെടുത്തത്.

മുന്‍കൂര്‍ നോട്ടീസ് നല്‍കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യിന് ശേഷമാവും ഷാജ് കിരണെ പ്രതിയാക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീലാണ് പരാതി നല്‍കിയത്.

Advertisment