സ്വപ്‌നയുടെ ഫഌറ്റിൽ പോയത് അവർ വിളിച്ചിട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ആരോപണവിധേയനായ ഷാജ് കിരൺ. കഴിഞ്ഞ 60 ദിവസമായി സ്വപ്‌നാ സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും സൗഹൃദമുണ്ടെന്നും ഷാജ് കിരൺ പറഞ്ഞു.
‘സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് സ്വപ്‌ന വിളിച്ച് വരുത്തുകയായിരുന്നു. മുഖ്യമന്ത്രിയുമായോ, കോടിയേരി ബാലകൃഷ്ണനുമായോ ബന്ധമില്ല. മുഖ്യമന്ത്രിയെ അവസാനമായി കണ്ടത് 2014ൽ. പിണറായി വിജയന് വേണ്ടി ആരോടും സംസാരിച്ചിട്ടില്ല. നിങ്ങൾ ചെയ്യുന്നതിന് നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മാത്രമാണ് സ്വപ്‌നയോട് പറഞ്ഞത്’- ഷാജ് പറയുന്നു.
സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഷാജ് കിരണിനെ കുറിച്ച് പറഞ്ഞത്. ഷാജ് കിരൺ ഇന്നലെ തന്റെ ഫാള്ാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. പരാതി പിൻവലിച്ചില്ലെങ്കിൽ പുറം ലോകം കാണില്ലെന്നും മുഖ്യമന്ത്രിക്ക് വഴങ്ങുന്നതാണ് നല്ലതെന്നും ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞു. എന്നാൽ ഷാജ് കിരൺ ഈ ആരോപണങ്ങൾ പൂർണമായും തള്ളി