ഫിലിം ഡസ്ക്
Updated On
New Update
Advertisment
സംവിധായകന്‍ ഷാജി കൈലാസ് ഇനി നിര്‍മ്മാതാവ്. ഒരിടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് സിനിമാ രംഗത്തേയ്ക്ക് കടക്കുന്നന്നത്. പാരഗണ്‍ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം അണിയറയിലൊരുങ്ങുന്നത്.
മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താക്കോല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഫാദര്‍ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും എത്തുന്നു. ചിത്രത്തിലെ നായിക ഇനിയയാണ്. നെടുമുടി വേണു, സുധീര്‍ കരമന, മീരവാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.