അങ്കമാലി : പ്രമുഖ പൊതുപ്രവർത്തകനും ഓ. ഐ. സി.സി. വിക്ടോറിയ കമ്മറ്റി വൈസ്പ്രസിഡന്റ് ,കേസ്സി മലയാളി ജോയിന്റ് സെക്രട്ടറിയുമായ ഷാജി പുല്ലന്റെ ഭാര്യയുടെ മാതാവ് മൂക്കന്നൂർ കല്ലറയ്ക്കൽ ലോനപ്പന്റെ ഭാര്യ അന്നം (85) ബുധനാഴ്ച വൈകീട്ട് നിര്യാതയായി.
ശവസംസ്കാര ചടങ്ങുകൾ 18ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൂക്കന്നൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും.
പരേതയുടെ ആത്മശാന്തിക്കായി മെൽബണിലെ ഷാജിയുടെ വസതിയിൽ വെള്ളിയാഴ്ച 18 ന് 6.30 ന് പ്രാർത്ഥനയും ഒപ്പീസും നടത്തപ്പെടും.
അഡ്രസ് :- 62, Banjo Circuit, Linbrook ,
മക്കള്‍ : എൽസി വർഗീസ് കുറ്റിക്കാട്, ജോസ് KL മൂക്കന്നൂർ , കൊച്ചുറാണി ഗർവ്വാസീസ് ചുള്ളി, KL. ഔസേപ്പച്ചൻ മൂക്കന്നൂർ , സി. ആനി ക്ലൂണി സിസ്റ്റേഴ്സ് ബാഗ്ലൂർ, മേരി ഷാജി പുല്ലൻ ഇളവൂർ
കൊച്ചി: കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അഗളി പോലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും. പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പ്രിൻസിപ്പൽ […]
യൂറോപ്യൻ വാഹന ബ്രാൻഡായ റെനോ, BS6 രണ്ടാം ഘട്ട കംപ്ലയിന്റ് എൻജിനോടുകൂടിയ കിഗർ, ട്രൈബർ എഎംടി എന്നിവയുടെ ഡെലിവറി ആരംഭിച്ചു. ഹ്യൂമൻ ഫസ്റ്റ് ഇനീഷ്യേറ്റീവിന് കീഴിൽ മെച്ചപ്പെട്ട ക്ലാസ് ലീഡിംഗ് സുരക്ഷാ ഫീച്ചറുകളോടെയാണ് റെനോ കൈഗർ എഎംടി, ട്രൈബർ എഎംടി ശ്രേണി വരുന്നത്. സെഗ്‌മെന്റ് മുൻനിര സുരക്ഷാ ഫീച്ചറുകളുമായി വരുന്ന ഈ കാറുകൾക്ക് 8.47 ലക്ഷം രൂപ മുതൽ 8.12 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. കൈഗർ, ട്രൈബർ എന്നിവയുടെ മുഴുവൻ വകഭേദങ്ങളും അപകടസാധ്യത […]
കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയില്‍. മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ് ഇയാൾ. സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
നാലാള് കൂടി നിൽക്കുന്ന സ്ഥലത്ത് പല്ലിളിച്ച് ചിരിക്കാൻ പലർക്കും അസ്വസ്ഥതകൾ തോന്നാറുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് ഇതിന്റെ പ്രധാനകാരണം. പല്ല് കാണിച്ച് ചിരിച്ചാൽ എല്ലാവരും പിന്നെ പല്ലിന്റെ മഞ്ഞ നിറം കണ്ടാലോ എന്ന പേടിയും പലർക്കുമുണ്ട്. എന്നാൽ ഇനി ആത്മവിശ്വാസത്തോടെ ചിരിക്കാം. പല്ലിന്റെ ആരോഗ്യവും വെളുത്ത നിറവും വീണ്ടെടുക്കാൻ ഇതൊക്കെയൊന്ന് പരീക്ഷിച്ചാൽ മാത്രം മതി. മറക്കാതെ പാലിക്കാം ഈ ടിപ്സ്… ∙ ഉപ്പ് പല്ലിന്റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് […]
നമ്മളെല്ലാവരും വിയർക്കുന്നവരാണ്. എന്നാൽ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധം വഹിച്ചാവും നടക്കുന്നത്. ഇത് മറ്റുള്ളവർ നമ്മെ ശുചിത്വമില്ലാത്തവരായി കണക്കാക്കാൻ കാരണമാവും. ഇത് അകറ്റാൻ ഒരു പരിധിവരെ പെർഫ്യൂം ഉപയോഗിക്കുന്നത് സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. ∙ റോസ് വാട്ടർ റോസ് വാട്ടർ ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഒരു മികച്ച പോംവഴിയാണ്. കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. ഇതൊരു 30 മിനുട്ട് പുരട്ടിയതിന് ശേഷം, ശുദ്ധമായ […]
കൊച്ചി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സബന്ധനം പാടില്ല. അതേസമയം,മദ്ധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നാളെയും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]
കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. […]
ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ∙ പാൽപ്പാട നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്. ∙ പഴത്തൊലി നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് […]
പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]