ഷാജി ജോർജ് ജനുവരി 5 നു ഐ.പി.എല്ലില്‍ പുതുവത്സര സന്ദേശം നൽകുന്നു

New Update

ഹൂസ്റ്റണ്‍ :തിരുവല്ല സെന്റ് തോമസ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാന അധ്യാപകനും ബൈബിള്‍ പണ്ഡിതനും വെളിച്ചം പെയ്തിറങ്ങുമ്പോൾ ,പൂമരങ്ങൾക്കിടയിലൂടെ ,മിഴിനീരും മഴവില്ലും നിണമണിഞ്ഞ കനലുകൾ തുട്ങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവും സുവിശേഷ പ്രാസംഗീകനുമായ ഷാജി ജോർജ് ജനു 5 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

Advertisment

publive-image

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജനുവരി 5 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ഷാജി ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നമ്പരു മായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

email--tamathew@hotmail.com, cvsamuel8@gmail.com

shajigeorge
Advertisment