Advertisment

ദിലീപേട്ടന്‍ കുറ്റം ചെയ്തെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല, എന്താണ് നടന്നതെന്ന് ദൈവത്തിനറിയാം: ശാലു മേനോന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ടെലിവിഷന്‍ പരമ്ബരകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലു മേനോന്‍. പിന്നീട് സിനിമകളിലും ശാലു പ്രത്യക്ഷപ്പെട്ടു. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാലു പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ പിന്തുണച്ചാണ് നടി സംസാരിച്ചത്. ഒരാള്‍ കുറ്റം ചെയ്തെന്ന് നമുക്ക് ഒരിക്കലും ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ലെന്നും, ദിലീപ് കുറ്റം ചെയ്തെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നുമാണ് ശാലു മേനോന്‍ പറയുന്നത്.

ശാലു മേനോന്റെ വാക്കുകള്‍:

നമുക്കൊരിക്കലും ഒരാള്‍ കുറ്റം ചെയ്തെന്ന് ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. ദിലീപ് കുറ്റം ചെയ്തെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഞാനും നാല്‍പ്പത്തിയൊമ്ബത് ദിവസങ്ങളോളം കാരണം എന്താണെന്ന് അറിയാതെ ജയിലില്‍ കിടന്നിട്ടുണ്ട്. ദിലീപേട്ടന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യം ആവണമെന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിനറിയാം. ഞാനൊരിക്കലും ദിലീപിനെ കുറ്റം പറയില്ല. പലരും പറയുന്നുണ്ട് അദ്ദേഹം ഇത് ചെയ്തു, അത് ചെയ്തു എന്നൊക്കെ. അങ്ങനെയൊന്നും എനിക്ക് പറയാന്‍ പറ്റില്ല.

സിനിമയില്‍ വന്ന സമയത്ത് ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിച്ചിരുന്നു. മൂന്ന് നാല് രംഗങ്ങളില്‍ അഭിനയിച്ച്‌ ഞാന്‍ തിരിച്ചു പോന്നു. ആ സമയത്ത് തിരിച്ചു വരേണ്ട സാഹചര്യം വന്നു. എനിക്ക് പകരം മറ്റൊരു ആര്‍ട്ടിസ്റ്റാണ് അത് ചെയ്തത്. എന്നാലും വളരെ ഇഷ്ട്ടമുള്ള നടനാണ് ദിലീപേട്ടന്‍.

Advertisment