/sathyam/media/post_attachments/YDoqmswww9uyjGFzWZno.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും കുവൈത്ത് മലയാളികളുടെ ഇടയിൽ സുപരിചിതനുമായ അൻവർ സാദത്തിന്റെ നിര്യാണം നികത്താനാവാത്തതാണെന്നു കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അൻവർ സാദത്തിന്റെ നിര്യാണം മൂലം ഒരു സഹോദരനെയാണ് നഷ്ടമായതെന്നും ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.