"ശരത്കാലം"; ദൃശ്യ സിനിമയിൽ നിന്നും “ശ്രവ്യ സിനിമ” യിലേക്കുള്ള പുതിയ കാൽവെപ്പ്

author-image
admin
New Update

publive-image

സ്‌ക്രീൻലവേർസും (ATC) ദോഹയും ചേർന്ന് “സിനിമ ക്ലബ് ഹൗസ് എന്ന ക്ലബ് ഹൗസ് പ്ലാറ്റ് ഫോമിലൂടെ” അവതരിപ്പിക്കുന്ന ശബ്ദ സിനിമയാണ് "ശരത്കാലം". ക്ലബ് ഹൗസ്‌ന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ ചാർത്തി ലോകത്തിലെതന്നെ ആദ്യത്തെ ശ്രവ്യ സിനിമ സെപ്തംബര് 10 നും 11 നും 12 നും വിപുലമായ കാര്യപരിപാടികളോടെയാണ് റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisment

അഷ്റഫ്‌ കാളത്തോട്‌ കഥയും തിരക്കഥയും എഴുതി സംവിധാനം നിര്‍വഹിക്കുന്ന “ശരത്ക്കാലം”, സ്ക്രീന്‍ ലവേഴ്‌സും ATC ദോഹയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ പി ചന്ദ്രകുമാർ ആണ് റിലീസ് ചെയ്യുന്നത്. ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, പ്രശസ്ത കവി മുരുകൻ കാട്ടാക്കട, പ്രശസ്ത സിനിമ നടൻ സാദിക്ക്, ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദ്, ചലച്ചിത്ര സംവിധായകൻ പി ചന്ദ്രകുമാർ , ചലച്ചിത്ര നടൻമാരായ കൈലാഷ്, വിനു മോഹൻ, വിഷ്ണു ഗോവിന്ദൻ ചലച്ചിത്ര സംഗീത സംവിധായകൻ അർജുൻ വി അക്ഷയ്, പ്രവാസി മനുഷ്യ സഹായി നൗഷാദ് ആലത്തൂർ, ചലച്ചിത്ര ഗായികഗായകമാരായ ഉദയ് രാമചന്ദ്രൻ സിന്ധു രമേശ്, ടെൽമ, ചലച്ചിത്ര സംവിധായകൻ ഫാന്റം പ്രവീൺ അടക്കം പ്രമുഖർ മുഖ്യാതിഥികളായിരിക്കും.

ഷഫ്‌റിൻ ആണ് ശരത്ക്കാലത്തിന്റെ നിർമ്മാണ നിർവ്വഹണം നിർവഹിക്കുന്നത്. അബ്ദുൽ സലാം ചീഫ് എക്സിക്യൂട്ടീവ് ഓഫ് പ്രൊഡക്ഷൻ, വാഹിദ് അബ്ദുൽ പ്രൊഡക്ഷൻ സ്റ്റ്രാറ്റജിയും വിസിബിലിറ്റിയും നിർവഹിക്കുന്നത്, അനീഷ്‌ ദേവ്‌ അസ്സോസിയേറ്റ്‌ ഡയറക്ടറും, ഷാഹുല്‍ ഹമീദ്‌ ക്രിയേറ്റിവ് ഡയറക്ടറൂമാണ്, കുതിരാൻ വിനോദ്‌, സുരാഗ്‌ രാമചന്ദ്രന്‍ എന്നിവരാണ് അസിസ്റ്റന്റ്‌ ഡയറക്ടര്‍മാർ. മനോജ് പേരാമ്പ്രയാണ് ശരത്ക്കാലത്തിന്റെ പി. ആർ. ഒ. ഗ്രാഫിക്സ് വിപിൻരാജ്, . ഷാജിരാജ്, ഹണി ദൽഹി എന്നിവരാണ് ഓവർസീസ് കോർഡിനേറ്റർമാർ.

അഞ്ചു പാട്ടുകളും നൂറോളം ആര്‍ട്ടിസ്റ്റിറ്റുകളും അണി നിരക്കുന്ന “ശരത്ക്കാലം” ശ്രവ്യ സിനിമയുടെ പുതിയ അധ്യായങ്ങൾ തുറക്കുകയാണ്. ചലച്ചിത്ര പിന്നണി ഗായകരായ കണ്ണൂർ ശരീഫ്, ഉദയ് രാമചന്ദ്രൻ, റജിയ റിയാസ്, സിന്ധു രമേശ്, ഷെർദിന് തോമസ് തുടങ്ങിയവർക്ക് പുറമെ യുവ ചലച്ചിത്ര സംഗീത സംവിധായകൻ അർജുൻ വി അക്ഷയ് സംഗീതം നൽകിയ "ഇനി കരയാൻ കണ്ണുനീരില്ല" എന്ന മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഗാനം അനുരൂപ പൈ എന്ന അനുഗ്രഹീത ഗായികയാണ് പാടിയിട്ടുള്ളത്. ടെക്നിക്കൽ മല്ലുഭായ്, അഭിലാഷ്, പ്രസാദ് തുടങ്ങിയവരാണ് നിർവഹിച്ചത്. അൻവർ അമൻ, അഭിലാഷ് ശശികുമാർ, പ്രശാന്ത് ചന്ദ്രൻ, ഉമേഷ് സുധാകർ, ബോബിദത്ത്, രവി മാള, സി. എച്ച് ഫഹദ്, റിയാസ് പയ്യോളി തുടങ്ങിയവരാണ് ബാക് സ്കോറിങിന് പിറകിൽ പ്രവർത്തിച്ചത്.

മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് പ്രക്ഷേപണത്തോടൊപ്പം നടക്കുന്നത്. സജീവൻ, അക്ഷര, ഗായത്രി, മീര, ഹർഷ, ഗാരിമ,ശിഥില, സുധി, മനോജ്, നീരജ്, വിപിൻ കുമാർ, സച്ചു ഗംഗ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്നത്. ശരത്‌കാലം കാഷ് അവാർഡിനുവേണ്ടി അഭിനയം, ഗാനാലാപനം, കവിത ചൊല്ലൽ, മിമിക്രി തുടങ്ങി ഇനങ്ങളിൽ മത്സരങ്ങളും ഉണ്ടായിരിക്കും. ശരത്‌കാലം ശ്രോതാവിലേക്കു പകരുന്ന ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്ളബ് ഹൗസ് സമൂഹം.

അകന്നുനിൽകലുകളുടെ ഈ കാലഘട്ടത്തിൽ മാറുന്ന സാങ്കേതികവിദ്യയെ എങ്ങനെ കലാ പ്രവർത്തനത്തിന് ഉപയോഗിക്കാം എന്ന മലയാളിയുടെ ചിന്തയിൽനിന്നാണ് "ശരത്കാലം "എന്ന ശബ്ദസിനിമ രൂപംകൊള്ളുന്നത് . ശ്രീ അഷ്റഫ് കാളത്തോട് കഥയും ഗാന രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ശബ്ദചിത്രം. ലോകത്തിന് ഇതിനോടകം പ്രിയങ്കരമായിക്കഴിഞ്ഞ "ക്ലബ് ഹൗസ് "എന്ന നവ മാധ്യമത്തിൻറെ മറ്റൊരു സാധ്യത എന്ന നിലയ്ക്കാണ് ശ്രോതാക്കളുടെ മുന്നിലെത്തുന്നത്.

കലാപ്രവർത്തനം ജീവവായുപോലെ കൊണ്ടുനടക്കുന്ന, കോവിഡ് കാലം, വേദികൾ കവർന്നെടുത്ത. ഒരുപറ്റം പ്രഗൽഭരായ കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിന് കേരളത്തിലെ എല്ലാ കലാസാംസ്കാരിക പ്രവർത്തകരുടെയും സഹൃദയരുടെയും നിസീമമായ സഹകരണം ഉണ്ട്. സെപ്റ്റംബർ 10 ,11,12, തീയതികളിലായി ക്ലബ് ഹൗസിൽ നടക്കുന്ന കലാ പരിപാടികളിലും പ്രക്ഷേപണത്തിലും ഭാഗഭാക്കാകുവാനും, സമ്മാനങ്ങൾ നേടാനും,സിനിമ സിനിമ എന്ന ക്ലബ്ബ് ഫോളോ ചെയ്യുവാനും ഇതിന്റെ പ്രവർത്തകർ അറിയിക്കുന്നു.

Advertisment