ശരവണഭവമഠം കോവിഡ് കാല സഹായ പ്രവർത്തനങ്ങൾ നടത്തി

New Update

publive-image

Advertisment

തച്ചമ്പാറ: കോവിഡ് 19 ദുരിതാശ്വാസ സഹായ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം ശരവണഭവമഠം അരിയും, പച്ചക്കറിയും പലവ്യജ്ഞനവും ഉൾപ്പെട്ട കിറ്റ് വിതരണം നടത്തി.

തച്ചമ്പാറ പഞ്ചായത്തിൽ കോവിഡ് പോസറ്റീവായി വീടുകളിൽകഴിയുന്ന കുടുംബങ്ങൾക്കുള്ള സഹായം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി പാലക്കയം പ്രൈമറി ഹെൽത്ത് സെൻ്റെറിൽ നടന്ന പരിപാടി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.നാരായണൻകുട്ടി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

ആരോഗ്യസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജോർജ്തച്ചംമ്പാറ, വൈസ്പ്രസിഡൻ്റ് രാജി, വാർഡ്മെമ്പർ തനുജ,സന്തോഷ് പി ആർ ,ജോ അഗസ്റ്റ്യൻ, വിഷ്ണു എന്നിവർ സംസാരിച്ചു. ഹെൽത്ത് സെൻ്ററിലേക്കുള്ള കോവിഡ് സാമഗ്രികൾ എ-പ്രദീപ് ശരവണഭവമഠം വിതരണംചെയ്തു.

ശരവണഭവമoത്തിൻ്റെ പ്രതിനിധികൾ സരസ്വതി,ബേബി, സുബ്രഹ്മണ്യൻ എന്നിവർ പങ്കാളികളായി.

palakkad news
Advertisment