New Update
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 247u6.26 പോയന്റ് നേട്ടത്തില്‍ 300067.21ലും നിഫ്റ്റി 708.40 പോയന്റ് ഉയര്‍ന്ന് 8792.20ലും എത്തി.
ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 535 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികള്‍ക്ക് മാറ്റമില്ല.ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എംആന്‍ഡ്എം,ഇന്‍ഡസിന്റ് ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് എന്നിവ മൂന്നുമുതല്‍നാലുശതമാനംവരെ ഉയര്‍ന്നു. നിഫ്റ്റി ബാങ്ക്, ഫാര്‍മ സൂചികകള്‍ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളിലെ നേട്ടവും വിദേശ നിക്ഷേപകരുടെ വിവിധ സെക്ടറുകളിലെ നിക്ഷേപ പരിധി ഉയര്‍ത്തിയതും വിപണിക്ക് കരുത്തായി. മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ നിയന്ത്രണം നീക്കിയതും ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി.