ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു

author-image
സത്യം ഡെസ്ക്
New Update
ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 173 പോയന്റ് നഷ്ടത്തില്‍ 29893.96ലും നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
Advertisment
publive-image

ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 845 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്‍ക്ക് മാറ്റമില്ല.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, എന്‍ടിപിസി, സിപ്ല, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര,വേദാന്ത, സണ്‍ ഫാര്‍മ, തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ബിപിസിഎല്‍, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, എസ്ബിഐ, ഐടിസി, ഐഒസി, ഇന്‍ഫോസിസ്,ടിസിഎസ്, ടൈറ്റന്‍ കമ്പനി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഊര്‍ജം, എഫ്എംസിജി,ഫാര്‍മ, വാഹനം, ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.

business subsidy MALAYALI BUSINESS MEN
Advertisment