Advertisment

ഇത് ഉപ്പാക്ക് വേണ്ടി; ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Nov 12, 2023 22:16 IST
New Update
3

ഷാർജ : പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച കൊല്ലം മയ്യനാട് സ്വദേശിയായ  ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ''ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ'' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക്‌ നൽകി പ്രകാശനം ചെയ്തു. ബഷീറിന്റെ മകൾ ആമിനയാണ് പുസ്തകം എഴുതിയിരിക്കുന്നത്. തൻ്റെ ഉപ്പ നടന്ന് നീങ്ങിയ വഴികളെ കുറിച്ചാണ് ആമിന ഈ പുസ്തകത്തിലൂടെ പറയുന്നത്. ചിരന്തന പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. 

40 വർഷക്കാലം ഖോർഫുക്കാനിൽ പ്രവാസ ജീവിതം നയിക്കുകയും ഒടുവിൽ അതെ മണ്ണിൽ തന്നെ മരണമടയുകയും ചെയ്ത വ്യക്തിയാണ് ബഷീർ. കുടുംബത്തെ കരപറ്റിക്കാൻ പ്രവാസലോകം തിരഞ്ഞെടുത്ത ബഷീറിനെ ഒടുവിൽ കൂടപ്പിറപ്പുകൾ തള്ളി പറയുകയും അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവനും തട്ടിയെടുക്കുകയും ചെയ്‌തു. തുടർന്ന് കുടുംബവുമൊത്തു ബഷീർ നിയമ പോരാട്ടം നടത്തുകയും ഒടുവിൽ നീതി ലഭിക്കും മുന്നേ മരണമടയുകയും ചെയ്യുന്നു.  കഴിഞ്ഞ 10 വർഷക്കാലമായി കൊല്ലം മുൻസിഫ് കോർട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന ബഷീറിന്റെ  വസ്തുതർക്ക കേസിൽ അനുകൂലമായ വിധിക്ക് വേണ്ടി ഈ പുസ്തകത്തിലൂടെ പ്രവാസി സമൂഹത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുകയാണ് ആമിന.

 ചടങ്ങിൽ  ഫാദർ ജിജോ പുതുപ്പള്ളി (Co- Vicar St. Gregorios Orthodox Church, Sharjah), അൽ ഗുറൈർ മാർബിൾ ഡിപ്പാർട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  ശ്രീകാന്ത് ടി എ, എസ് എൻ ഡി പി  യോഗം സേവനം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, Sapce Deco LLC യുടെ മാനേജിംഗ് ഡയറക്ടർ സലിം.വി.ഇബ്രാഹിം, ചിരന്തന പബ്ലിക്കേഷൻ ചെയർമാൻ പുന്നക്കൻ മുഹമ്മദലി, അക്കാഫ് അസോസിയേഷൻ ഡയറക്ടർ ബോർഡ് മെമ്പർ മച്ചിങ്ങൽ രാധാകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ ചാക്കോ ഊളക്കാടൻ, യാബ് ലീഗൽ സർവീസസിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൾ ജബ്ബാർ, അഡ്വ. ഷൗക്കത്തലി സഖാഫി, റേഡിയോ കേരളം കോർഡിനേഷൻ ഹെഡ് ജോബി വാഴപ്പിള്ളി,  ഗൾഫ് ജി.ടി വിയുടെ സീനിയർ റിപ്പോർട്ടർ കെ ജെ ജോർജ്ജ്, അവതാരക റഹീമ ഷനീദ്, ഷഫ്‌ന ഹാറൂൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment