ജയകുമാർ മല്ലപ്പള്ളിയുടെ 'ചില മൊണാലിസ കവിതകൾ'  ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനത്തിനൊരുങ്ങുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
chila monalisa kavithakal

ഷാര്‍ജ: ഷാർജ അന്തരാഷ്ട്ര  പുസ്തകമേളയിൽ  തന്റെ രണ്ടാമത്തെ  കാവ്യസമാഹാരവുമായി കവി ജയകുമാർ മല്ലപ്പള്ളി. 'ചില മൊണാലിസ  കവിതകൾ' എന്ന പുസ്തകത്തിൽ നൂറോളം ചെറു കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

Advertisment

പുസ്തകത്തിന്റെ പുറംചട്ട യുഎഇയിലെ പ്രമുഖ ജേർണലിസ്റ്റും ആർജെയുമായ ഫസ്‌ലു, പ്രശസ്ത കവി ശൈലൻ എന്നിവർ പ്രകാശനം ചെയ്തു. സൈകതം ബുക്ക്സ് പ്രസാധകരായുള്ള പുസ്തകം ഇതിനോടകം തന്നെ ഇന്ത്യയിൽ ലഭ്യമാണ്. 

ആഴമേറിയ അർത്ഥങ്ങളെ ചെറു വരികളിലൊതുക്കുവാനാണ് ഈ കവിതകളിലൂടെ ശ്രമിച്ചിരിക്കുന്നത്. കവിതകളുടെ മനോഹാരിതയും അവ നൽകുന്ന വിവിധ അർത്ഥതലങ്ങളും ഒരു മൊണാലിസ ചിത്രത്തെ ഓർമ്മിപ്പിക്കുന്നു. 

കവിതാരചനയെന്ന പോലെ കാവ്യാലാപനത്തിലും മികവ് പുലർത്തുന്ന ജയകുമാറിന്റെ ആദ്യ കവിതാസമാഹാരം 'വാകപ്പൂക്കൾ' കഴിഞ്ഞ വർഷം ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ കവി മുരുകൻ കാട്ടാക്കട പ്രകാശനം നടത്തുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. 

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ കൃഷ്ണപിള്ളയുടെയും പൊന്നമ്മയുടെയും മൂന്നാമത്തെ മകനായി  ജനനം. മാർ ഡയനീഷ്യസ് സ്കൂൾ മല്ലപ്പള്ളി, എംജിഡി ഹൈസ്കൂൾ പുതുശ്ശേരി എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. ബിഎഎം കോളേജ് തുരുത്തിക്കാട്, സെയിന്റ് തോമസ് കോളേജ് ഭിലായ് എന്നിവിടങ്ങളിൽ നിന്നും ബിരുദം. സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് കൊച്ചിനിൽ നിന്നും മാർക്കറ്റിങ്ഗിൽ ബിരുദാനന്തര ബിരുദം. 2007 മുതൽ ദുബായിൽ പ്രവാസജീവിതം നയിച്ച് വരുന്നു. ഭാര്യ ശ്രീജ ജയകുമാർ, മകൻ ക്രിഷ് ജയകുമാർ. 

'ചില മൊണാലിസ കവിതകൾ' സൈകതം ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ഷാർജ പുസ്തകമേളയിൽ സൈകതം സ്റ്റാളിലും പുസ്തകം ലഭ്യമാണ്.

Advertisment