ഷാര്‍ജ: നവംബർ മാസം പ്രവാസി എഴുത്തുകാർക്കും വായനക്കാർക്കും സാഹിത്യതാല്പര്യമുള്ളവർക്ക് മൊത്തത്തിലും ഉത്സവമാണ്. കാരണം, എല്ലാവർഷവും നവംബർ ആരംഭിക്കുന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടെയാണ്. സാഹിത്യസൗഹൃദങ്ങൾ ഇവിടെ ഒത്തുകൂടുകയും സല്ലപിക്കുകയും ചെയ്യുന്നു. ധാരാളം പുതിയ പുസ്തകങ്ങൾ റൈറ്റേഴ്സ് ഫോറത്തിൽ വെളിച്ചം കാണുന്നു.
ഈ വർഷം നവംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുന്നത്. എന്നാൽ അഗസ്റ്റു മുതൽ ആഘോഷങ്ങളുടെ കൊടിതോരണങ്ങൾ എല്ലാ എമിറേറ്റുകളിലും ഉയർത്തപ്പെടുന്നു എന്നതാണ് സത്യം. ദുബായിലും ഷാർജയിലും പുസ്തകമേള തുടങ്ങുന്നതിന് മുമ്പുതന്നെ അക്ഷരസ്നേഹികൾ ഒത്തുകൂടുകയും പുസ്തക ചർച്ചകൾ, പ്രകാശനങ്ങൾ ഒക്കെ അരങ്ങേറുന്നു.
/sathyam/media/media_files/SwynVbewCwe244NR39qr.jpg)
പ്രവാസി ബുക്സ് സംഘടിപ്പിക്കുന്ന കവി അനീഷ പി രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബർ 22, ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് നടക്കും. 'കുഞ്ഞിപ്പൂച്ച' എന്ന കുട്ടിക്കവിതകളുടേയും 'നാല് -ബി' എന്ന ഓർമക്കുറിപ്പുകളുടേയും പ്രകാശനമാണ് ഷാർജ മൊവൈലയിലെ അൽ സഹ്റയിൽ വെച്ച് നടക്കുന്നത്.
പ്രമുഖ കവി മുരളി മംഗലത്ത്, സിറൂജ ദിൽഷാദ്, ബിജു വിജയ് എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കും. ദീപ ചിറയിൽ, ഷാജി ഹനീഫ് എന്നിവർ പുസ്തക പരിചയം നടത്തും. ചടങ്ങിൽ യുഎഇയിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.