ഷാര്‍ജ: കവി അസ്‌മോ പുത്തൻചിറയോടുള്ള ആദരസൂചകമായി യൂണിക് ഫ്രണ്ട്‌സ് ഓഫ് കേരളം (യുഎഫ്കെ) ഏർപ്പെടുത്തിയ 7-മത് യുഎഫ്കെ ആസ്മോ പുത്തൻചിറ കഥാ കവിതാ പുരസ്കാരങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നിറഞ്ഞ സദസ്സിന് മുമ്പാകെ സമ്മാനിച്ചു.
/sathyam/media/media_files/WkgGjo2yAUqJ2ANqCIA6.jpg)
ഷാർജ പുസ്തകമേളയുടെ എക്സ്റ്റെർണൽ അഫേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാര്‍ (ഷാര്‍ജ ഇന്‍റര്‍നാഷണല്‍) ജേതാക്കൾക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. കഥയ്ക്ക്, സത്യം ഓൺലൈനിൽ പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ എന്ന കോളം എഴുതുന്ന ജോയ് ഡാനിയേൽ, കവിതയ്ക്ക് ലിനീഷ് ചെഞ്ചേരി എന്നിവരാണ് അർഹരായത്.
/sathyam/media/media_files/rZiezpKu8iTEPjiXlank.jpg)
മോഹന്കുമാറിനൊപ്പം, പി.കെ.അനിൽകുമാർ, അഡ്വ. ആയിഷ സക്കീർ, സുനിൽ മാടമ്പി, നിസാർ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്‌തു.
കഥയെപ്പറ്റിയും കവിതയെപ്പറ്റിയും പി.കെ അനിൽകുമാർ അവതരണം നടത്തി. ഹരി കരുമാലിൽ ചടങ്ങുകളുടെ അവതരണത്തിന് നേതൃത്വം നൽകി. ശ്രീജിഷ് ശ്രീരാമൻ നന്ദി നന്ദി പറഞ്ഞു.