യുഎഇയിലെ പ്രവാസികളായ എട്ട് എഴുത്തുകാർ ഒരുമിച്ചു കൂടി പുറത്തിറക്കുന്ന 'ഡാർക്ക് റൂട്ട്സ് ' എന്ന സസ്പെൻസ് ത്രില്ലർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update
dark roots

ഷാര്‍ജ: യുഎഇയിലെ പ്രവാസികളായ എട്ട് എഴുത്തുകാർ ഒരുമിച്ചു കൂടി പുറത്തിറക്കുന്ന ഡാർക്ക് റൂട്ട്സ് എന്ന സസ്പെൻസ് ത്രില്ലർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ എട്ടിന് വൈകുന്നേരം നാലുമണിക്ക് റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശിതമാവുകയാണ്. എഴുത്തുകാരനും കോഴിക്കോട് ഡി വൈ എസ് പിയും (ക്രൈം ബ്രാഞ്ച്) കൂടിയായ സുരേന്ദ്രൻ മങ്ങാട്ട് അവതാരിക എഴുതിയ ഈ നോവൽ വർത്തമാനകാലത്തിലെ കപട നന്മമരങ്ങൾക്കുള്ള താക്കീതുകൂടിയാണ്. 

Advertisment

മലയാളത്തിൽ ഇന്നോളം ഓൺലൈൻ ചാരിറ്റി മാഫിയയെ പ്രമേയമാക്കി പുസ്തകം ഇറങ്ങിയിട്ടില്ല എന്നുള്ളതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. മൂന്ന് വര്ഷം പഴക്കമുള്ള ഒരു കേസിന്റെ തുമ്പ് തേടി എത്തുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥനിൽ തുടങ്ങിയ യാത്ര അവസാനിക്കുന്നത് മനുഷ്യമനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകൾ സമ്മാനിച്ചുകൊണ്ടാണ്. 

യാഥാർഥ്യമോ അയഥാർത്യമോ എന്നറിയാതെ അനുവാചകരെ വർത്തമാനകാലത്തിലെ സോഷ്യൽ മീഡിയ നന്മരങ്ങളെക്കുറിച്ചുള്ള ഒരു സാങ്കൽപ്പിക കഥാപശ്ചാത്തലങ്ങളിലൂടെ സഞ്ചരിപ്പിച്ചുകൊണ്ട് പലതും മനസ്സിലാക്കിക്കൊടുപ്പിക്കുന്ന അപൂർവ്വ ത്രില്ലർ നോവൽ. 

യുഎഇയിൽ വർഷങ്ങൾ പിന്നിട്ട ഹരിഹരൻ പങ്ങാരപ്പിള്ളി, മഞ്ജു ശ്രീകുമാർ, ഫിനോസ് ചാന്ദിരകത്ത്, ആരതി നായർ, ബിജു ജോസഫ് കുന്നുംപുറം, ഹരിദാസ് പാച്ചേനി, സജ്‌ന അബ്ദുള്ള, ഹരിദാസ് പാച്ചേനി എന്നിവരടങ്ങുന്ന അഷ്ടാംഗങ്ങൾ രുപീകരിച്ച സുസമസ്യ എഡിറ്റോറിയൽ ടീം ആണ് പുസ്തകം തയ്യാറാക്കിയത്. സുസമസ്യ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഷാർജ പുസ്തകമേളയിൽ ഗ്രീൻ ബുക്ക്സ് സ്റ്റാളിൽ പുസ്തകം ലഭ്യമായിരിക്കും.

Advertisment