മംഗല്യ സാഫല്യം - 2021: ഷാർജ കെഎംസിസി അഴീക്കോട്‌ മണ്ഡലത്തിലെ 10 നിർധന കുടുംബത്തിലെ യുവതികൾക്ക് ജാതി മതഭേദമന്യേ വിവാഹത്തിന് അവസരമൊരുക്കുന്നു...

New Update

publive-image

കണ്ണൂർ:കൊറോണ വ്യാപന കാലത്ത് സ്വന്തമായി ചാർട്ടേർഡ് വിമാനത്തിൽ യുഎഈയിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിച്ച ഷാർജ കെഎംസിസി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ 10 നിർധന കുടുംബത്തിലെ യുവതികൾക്ക് ജാതി മതഭേദമന്യേ വിവാഹത്തിന് സംവിധാനമൊരുക്കുന്നു.

Advertisment

വധുവിനു സ്വർണ്ണവും വരന് 20,000 രൂപ സാമ്പത്തിക സഹായവും, വരനും-വധുവിനും വിവാഹ വസ്ത്രം ഉൾപ്പെടെയുള്ള സഹായമാണ് നൽകുന്നത്. കൂടിയാലോചനാ യോഗത്തിൽ ഷാർജ കെഎംസിസി അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ മാങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.

കെ.വി ഹാരിസ്, ബി.കെ അഹമ്മദ്, സാദിഖ് കാട്ടമ്പള്ളി, വി.കെ മുഹമ്മദലി, നസീഫ് ചാലാട്, സുജീറ എസ് ചിറക്കൽ സംസാരിച്ചു. കോർഡിനേറ്റർ എൻ.പി.ജാസിർ ചാലാട് പദ്ധതി വിശദീകരണം നടത്തി. ഷാർജ കെഎംസിസി മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ പാപ്പിനിശ്ശേരി സ്വാഗതവും, ഫൈസൽ പുല്ലുപ്പി നന്ദിയും പറഞ്ഞു.

വി.കെ അബ്ദുൽ ഖാദർ മൗലവി (മുഖ്യ രക്ഷാധികാരി),അബ്ദു റഹ്‌മാൻ കല്ലായി, പി.കുഞ്ഞി മുഹമ്മദ്‌, അബ്ദുൽ കരീം ചേലേരി, വി.പി.വമ്പൻ, കെ.വി.ഹാരിസ്, സലാം പാപ്പിനിശ്ശേരി, റഷീദ് ബാഖവി, സ്വദിഖ് കാട്ടാമ്പള്ളി, നഹീദ് ആറാം പീടിക (രക്ഷാധികാരികൾ) കെ.എം ഷാജി എം.എൽ.എ (ചെയർമാൻ), ഫൈസൽ മാങ്ങാട് (വർക്കിങ് ചെയർമാൻ), ഹംസക്കുട്ടി മാങ്കടവ് (ജനറൽ കൺവീനർ) റാഷിദ്‌ മാലോട് (ട്രഷറർ) എൻ.പി.ജാസിർ ചാലാട് (കോ -ഓർഡിനേറ്റർ) ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.

kmcc kannur
Advertisment