/sathyam/media/post_attachments/3ihEid0LNnOsPKgRC5Sn.jpg)
വിശ്വ സാഹിത്യത്തിനു സമഗ്ര സംഭാവനകൾ നൽകിയ അനശ്വരനായ കവി ഷേക്ക്സ്പിയറിനോടുള്ള തന്റെ ആദരവ്, മുഴുവൻ ഷേക്സ്പിയർ കൃതികളുടെയും പേരുകൾ എഴുതി ചേർത്ത് 'പോയറ്റിക്കൽ പോർട്രെയ്‌റ്റ് ഓഫ് ഷേക്സ്പിയർ' എന്ന രചനയിലൂടെ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂറോപ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹൈ റേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, ലണ്ടൻ, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കി ഗിന്നസ് റെക്കോർഡിലേക്ക് എത്തി നിൽക്കുന്ന
വർഷ ബിൻത് സൈഫുദ്ദീനെ ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ ഷാർജ കെഎംസിസി നിയോജകമണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻചിറ എംഎസ്എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സകരിയ്യ, മുസ്ലിം ലീഗ് മാള പഞ്ചായത്ത് സെക്രട്ടറി നസീർ വടമ, ഉമർ സാഹിബ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us