കോവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ആശ്വാസമായി ഷാർജ കെ എം സിസി സാന്ത്വന വിശ്രമ കേന്ദ്രം

ഗള്‍ഫ് ഡസ്ക്
Monday, May 25, 2020

ഷാര്‍ജ: കോവിഡ് ലക്ഷണങ്ങളോടെ ഐസലോഷന്‍ സെന്‍ററില്‍ കഴിഞ്ഞശേഷം രണ്ടുപ്രാവിശ്യം പരിശോധനഫലം നെഗറ്റീവ് ആകുന്നവര്‍ക്കായിഷാര്‍ജയില്‍ സാന്ത്വന വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുകയാണ്. രോഗലക്ഷണത്തോടെ ഐസലേഷനില്‍ പ്രവേശിപ്പിക്കുകയും അവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം നെഗറ്റീവ് ആകുമ്പോള്‍ മുറിയിലേയ്ക്ക് പോകാന്‍ സൗകര്യമില്ലാതെ വരുന്നവര്‍ക്ക് സാന്ത്വന വിശ്രമ കേന്ദ്രം ആശ്വാസമാകും.

ഷാർജ കെ എം സിസി സാന്ത്വന വിശ്രമ കേന്ദ്രത്തിന്‍റെ ഉത്ഘാടനം യു എ ഇ കെ എം സി സി ഉപാധ്യക്ഷൻ നിസാർ തളങ്കര നിര്‍വ്വഹിച്ചു.

×