ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
നടന്‍ ഷാരൂഖ് ഖാന്റെ മുംബൈ വസതിയായ മന്നത്ത് കെട്ടിടം അടിമുടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞ മന്നത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Advertisment
മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കുകയും ബച്ചന്‍ കുടുംബം അടക്കം ചികിത്സയിലാകുകയും ചെയ്ത സമയത്തു തന്നെ ഷാരൂഖ് വീട് ഇങ്ങനെ മൂടിയതു കൊറോണയെ പേടിച്ചാണ് എന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ട്വിറ്ററിൽ ചൂടേറിയ ചർച്ച തന്നെ ഈ വിഷയത്തിൽ നടന്നു.
എന്നാല്‍ സംഗതി അതല്ലെന്നും ഇത് മുംബൈയിലെ കനത്ത മഴ കാരണം ചെയ്തതാണെന്നും പിന്നീട് വാര്‍ത്ത പുറത്തു വന്നു. ഇതാദ്യമായല്ല കിംഗ് ഖാന്‍ തന്റെ വീട് പ്ലാസ്റ്റിക് കൊണ്ട് മൂടുന്നത്. മുന്‍പും മഴക്കാലത്ത് അറ്റകുറ്റപണികള്‍ നടന്നപ്പോൾ ഇത്തരത്തില്‍ ചെയ്തിരുന്നു