കൊവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നും നിര്‍മ്മല സീതാരാമന്‍; ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതില്‍ നന്ദിയെന്ന് ശശി തരൂര്‍

New Update

publive-image

ന്യൂഡല്‍ഹി: തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിയിലെ വിവിധ നേതാക്കള്‍ വാദപ്രതിവാദങ്ങള്‍ നടത്തുമ്പോഴും അതൊന്നും അത്ര ഗൗനിക്കാതെ തന്റേതായ ശൈലിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ശശി തരൂര്‍ എംപി.

Advertisment

കൊവിഡ് ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ 'ട്രോളി' തരൂര്‍ നവമാധ്യമത്തില്‍ പങ്കുവച്ച കാര്‍ട്ടൂണും അടിക്കുറിപ്പും ഇതിനോടകം വൈറലായി.

'ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി'യെന്നായിരുന്നു ശശി തരൂര്‍ കുറിച്ചത്. ഇതിനോടൊപ്പം നോട്ട് നിരോധനം, ജിഎസ്ടിയിലെ പ്രശ്‌നം, കൊവിഡ് എന്നിവ പരാമര്‍ശിച്ചുള്ള ഒരു കാര്‍ട്ടൂണും പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/ShashiTharoor/posts/10157992321043167

Advertisment