വനിതാ അഭയകേന്ദ്രത്തില്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

New Update

ദമ്മാം : വിവിധ രാജ്യങ്ങളിൽ നിന്നും ജോലിക്കായി വന്നതിനു ശേഷം പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ടു പോകുന്ന സ്ത്രീകൾക്ക്‌ അഭയം നൽകാൻ സൗദി ഗവർമെന്റ് തൊഴില്‍ മന്ത്രാലയ സോഷ്യൽ വെൽഫെയറിന്  കീഴിലുള്ളതാണ് ഈ കേന്ദ്രം .

Advertisment

publive-image

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ അഭയകേന്ദ്രത്തിലുള്ള സ്ത്രീകൾക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് കോബാർ അൽ ഷിഫാ ഹോസ്പിറ്റലിന്റെ സഹായത്തോടെ സംഘടിപ്പിച്ചു .
ഒരു  സ്ത്രീക്കു മാത്രം ചെറിയ രീതിയിലുള്ള പനിയുള്ളതായി കണ്ടെത്തി . അവർക്കു പ്രതേകം മരുന്നും പരിചരണവും താമസവും വെൽഫെയർ സെന്റർ അധികൃതർ തയ്യാറാക്കി നൽകി .
മറ്റുള്ളവരുടെ ആരോഗ്യനില നല്ല രീതിയിൽ തന്നെയാണെന്ന് പരിശോധിച്ച ഡോക്ടർ മൻസൂർ വ്യക്തമാക്കി .നഴ്സുമാരായ ജിനോജ്‌ , നൈല എന്നിവരും ക്യാമ്പിന്‍റെ ഭാഗമായി.

publive-image

അൽ ഷിഫാ ഹോസ്പിറ്റൽ കോബാർ അധികൃതർക്ക് മിനിസ്ട്രി ഓഫ് ലാബേർസിന്റെ പ്രത്യേക പ്രശംസ ഹോസ്പിറ്റൽ മാനേജ്മെന്റിനെ അറിയിച്ചു .മാനേജിങ് ഡയറക്ടർ അബ്ദുൽ റഹിമാൻ അൽ ഹമ്മാദി ,  അഹ്‌സ (ലേഡീസ്. സൂപ്പർവൈസർ ), എന്നിവര്‍   പരിശോധനക്ക് നേതൃത്വം നൽകി . എല്ലാ വിധ പിന്തുണയുമായി കിഴക്കൻ പ്രവിശ്യയിലെ വനിതാ സാമൂഹിക പ്രവർത്തക യായ മഞ്ജു മണികുട്ടനും അവരുടെ മകൾ അഭിരാമിയും കൂടെ ഉണ്ടായിരുന്നു.

Advertisment