‘കൊല്ലുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വെറുതെ പോലും വിചാരിക്കരുത്’: സിപിഐഎം രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹിമിന്റെ മകന്‍ ഷെബിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, April 8, 2021


കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ കോഴിക്കോട് മേപ്പയൂരിലെ സിപിഐഎം രക്തസാക്ഷി ഇടത്തിൽ ഇബ്രാഹിമിന്റെ മകൻ ഷെബിൻ. കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘കൊല്ലുന്നത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് വെറുതെ പോലും വിചാരിക്കരുത്’, ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ചൊവ്വാഴ്ച്ച വൈകിട്ട് പോളിങ്ങ് കഴിഞ്ഞ് എട്ട് മണിയോടെയാണ് മൂസ്ലീം ലീഗ് പ്രവർത്തകരായ മുഹ്‌സിൻ, സഹോദരൻ മൻസൂർ എന്നിവർക്കെതിരെ ആക്രമണമുണ്ടായത്. ഇരുപതോളം പേരടങ്ങുന്ന സിപിഐഎം പ്രവർത്തകർ മുഹ്‌സിനെ അപായപ്പെടുത്താൻ വീട്ടിലെത്തിയെന്നും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ.

×