കോവിഡ് ആശങ്ക: തച്ചമ്പാറക്ക് ആശ്വാസമായി ഷെൽട്ടർ ഹോം. ഡിസിസി ഉടൻ ആരംഭിക്കും

സമദ് കല്ലടിക്കോട്
Friday, May 14, 2021

തച്ചമ്പാറ: തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഷെൽട്ടർ ഹോം തച്ചമ്പാറ സെന്റ് ഡോമിനിക് എ.എൽ.പി സ്കൂളിൽ നിയുക്ത കോങ്ങാട് എം.എൽ.എ കെ.ശാന്തകുമാരി നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി ജോണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി. ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ തനൂജ രാധാകൃഷ്ണൻ മറ്റ് ജനപ്രതിനിധികൾ, നിരീക്ഷണ സമിതി അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.

പഞ്ചായത്തിൽ രോഗം കൂടുന്ന സാഹചര്യത്തിൽ വീടുകളിൽ സൗകര്യമില്ലാത്തവര്ക്ക് വേണ്ടിയാണ് ഷെൽട്ടർ ഹോം തുടങ്ങുന്നത്.

രണ്ടാഴ്ചക്കകം പഞ്ചായത്തിന്റെ പുതുതായി നിർമിച്ച എസ് സി ഹോസ്റ്റലിൽ വിപുലമായ സജ്ജീകരണങ്ങളോടെ നൂറോളം പേരെ താമസിപ്പിക്കുവാനായി (ഡോമിസിലിയറി കെയർ സെന്റർ) ഡിസിസി തുടങ്ങുന്നുണ്ട്. അന്തിമ ഘട്ടത്തിൽ എത്തിയ ഇതിന്റെ പ്രവർത്തനങ്ങളും നിയുക്ത എം എൽ എ നേരിൽ കണ്ട് വിലയിരുത്തി.

×