/sathyam/media/post_attachments/ZtFVVvEvWvzK6yvfqyPG.jpg)
പാലക്കാട്: കോവിഡ് മഹാമാരിയുടെ കെടുതികളിൽ നട്ടം തിരിയുന്ന ജനങ്ങളുടെ മേൽ താങ്ങാനാവാത്ത നികുതി ഭാരം ചുമത്തി പെട്രോൾ വിലയും പാചക വാതക വിലയും വർധിപ്പിച് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നരേന്ദ്ര മോദിയുടെ ശൈലി ക്രൂരനായ ഭരണാധികാരിയുടേതാണെന്ന് എൻവൈസി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് പറഞ്ഞു.
ഉത്പന്നതിന്റെ വിലയെക്കാൾ കൂടുതൽ നികുതികൾ ചുമത്തി ജനത്തെ ചൂഷണം ചെയ്യുന്ന പ്രവർത്തി മനുഷ്യാവകാശ ലംഘനമാണ്. കോവിഡ് വാക്‌സിൻ വില നിർണ്ണയത്തിലും കോവിഡ് ബാധിച്ച് മരിച്ച സാധാരണക്കാർക്ക് നഷ്ടപരിഹാരം കൊടുക്കുകയില്ല എന്ന ശാഠ്യത്തിന്മേലും നീതിപൂർവ്വകമായി ഇടപെട്ട് ഇന്ത്യൻ ജനതക്ക് ആശ്വാസമരുളാൻ ശ്രെമിക്കുന്ന സുപ്രീം കോടതി എണ്ണ വില വർധനവിലൂടെ ജനങ്ങളെ ഊറ്റി പിഴിയുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഇടപെട്ട് ജനസാമാന്യത്തിനാശ്വാസം നൽകണം.
ലോകത്തിൽ ഏറ്റവും കൂടിയ വിലക്ക് പെട്രോളും ഡീസലും വിൽക്കുന്ന രാജ്യമെന്ന ദുർഖ്യാതി കേന്ദ്ര ഭരണ കർത്താക്കൾക്ക് ഭൂഷണമല്ല എന്ന് തിരിച്ചറിയണയെന്ന് ഷെനിൻ മന്ദിരാട് പറഞ്ഞു