New Update
Advertisment
വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര എത്തുന്ന ‘ഷേര്‍ഷാ’ ട്രെയിലർ പുറത്തുവിട്ടു . ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘ഷേര്‍ഷാ’. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധൻ ആണ്. ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.
വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും.ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക.കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. ബില്ല, സർവം തുടങ്ങിയ തമിഴ് ചിത്രങ്ങളൊരുക്കിയ വിഷ്ണുവർധന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്.