കോതമംഗലം: പ്രമുഖ വ്യവസായിയും കോതമംഗലത്തെ 'എന്‍റെനാട്' എന്ന സംഘടനയുടെ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റുമായ ഷിബു തെക്കുംപുറത്തിനു നേരേ സിപിഎം അക്രമം എന്ന് ആക്ഷേപം . പോലീസിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഗുണ്ടകള്‍ ഷിബുവിന്‍റെ വീടിന്‍റെ മതിലുകള്‍ തകര്‍ത്തു.
ഷിബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിച്ചേര്‍ന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള എന്‍റെനാട് ജീവനക്കാര്‍ക്കെതിരെ ഗുണ്ടകളുടെ അസഭ്യവര്‍ഷവും ഭീഷണിയും ഉണ്ടായി . പാര്‍ട്ടി പറഞ്ഞാല്‍ നീയൊന്നും ഇവിടെ ഉണ്ടാകില്ലെന്നും ഇരുപത്തിനാല് മണിക്കൂറും പോലീസ് കൂടെയുണ്ടാകില്ലെന്നും ഗുണ്ടകള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
കോതമംഗലത്ത് ബൈപാസ് റോഡിലുള്ള ഷിബുവിന്‍റെ വസതിയിരിക്കുന്ന ഷിബുവിന് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ പതിനെട്ട് സെന്‍റ് സ്ഥലം കൈയ്യേറി എന്നാരോപിച്ചാണ് ഗുണ്ടകളെ ഉപയോഗിച്ച് അക്രമം നടത്തിയത്. പതിവായി കരം കെട്ടുന്ന ഈ വസ്തു എങ്ങനെ പുറമ്പോക്കാകുമെന്നാണ് ഷിബു ചോദിക്കുന്നത്.
ഷിബുവിന്‍റെ ഒരേക്കര്‍ പതിനെട്ട് സെന്‍റ് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ തലേദിവസം രാത്രിയിലാണ് തഹസീല്‍ദാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം നടത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടെന്നിരിക്കെ നിയമം കൈയ്യിലെടുക്കാന്‍ ആക്രമികള്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് ഷിബു ചോദിച്ചു.
രാത്രിയില്‍ തന്നെ തഹസീര്‍ദാറെക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ കാണിച്ച തിടുക്കം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാകമാണെന്ന് ഷിബു ആരോപിച്ചു.
കോതമംഗലത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി എന്നും നിലകൊള്ളുന്ന ഷിബു, എന്‍റെനാട് എന്ന സംഘടന വഴി ധാരാളം സഹായങ്ങള്‍ നല്‍കിയിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും ഷിബുവിന്‍റെ സഹായം കോതമംഗലത്തെ ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ അര്‍ഹരായവര്‍ക്ക് കൈയ്യയച്ചു സഹായിച്ചിട്ടുണ്ട് ഷിബു. ഇന്നലെ ഷിബുവിന്‍റെ വീടാക്രമിക്കാന്‍ വന്നവരില്‍ പലരുടെയും വീടുകളിലും എന്‍റെനാടിന്‍റെ സഹായമെത്തിയിരുന്നു എന്നതാണ് കൗതുകകരമാകുന്നത്.
ജനപ്രതിനിധി അല്ലാതിരുന്നിട്ടും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന ഷിബു തെക്കുംപുറം തുടങ്ങിവച്ച എന്‍റെനാട് സിപിഎമ്മിന്‍റെ കണ്ണിലെ കരടായിട്ട് നാളുകളേറെയായി. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷിബു മത്സരിക്കാനിടയുണ്ടെന്ന് അറിയാവുന്ന സിപിഎം വ്യക്തിഹത്യ ചെയ്യാനും അവഹേളിക്കാനുമാണ് ഈ അക്രമം നടത്തിയതെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഷിബു എടുത്തു പറഞ്ഞു.
ഇതാണ് സിപിഎമ്മിന്‍റെ രീതിയും നീതിയെന്നും ജനങ്ങള്‍ക്കറിയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തോല്‍വി ഉണ്ടാകുമെന്ന ഭയമാണ് ഈ അക്രമത്തിന് പിന്നില്‍.
ഫെബ്രുവരി 3ന് ഹൈക്കോടതി തല്‍സ്ഥിതി തുടരാന്‍ ഷിബുവിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. സിപിഎം അക്രമത്തെയും നുണ പ്രചാരണത്തെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കോതമംഗലത്തെ ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടെന്നും ആത്മവിശ്വാസത്തോടെ ഷിബു പറഞ്ഞു.
എന്‍റെനാട് ചെയര്‍മാന്‍റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ സിപിഎമ്മിന്‍റെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ എന്‍റനാട് പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ അവകാശ സംരക്ഷണ മാര്‍ച്ച് നടത്തി. ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോഴിപ്പള്ളി മുതല്‍ മുനിസിപ്പല്‍ ജംഗ്ഷന്‍ വരെ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.