ഷിഫ മലയാളി സമാജം പിളർന്നിട്ടില്ല. പുതിയ സംഘടന ഉണ്ടാക്കിയവര്‍ സംഘടനയില്‍ അംഗത്വം ഇല്ലാത്തവര്‍.

author-image
admin
Updated On
New Update

ഷിഫ മലയാളി സമാജം പിളർന്നിട്ടില്ല പുറത്തുപോയത് ഒരറ്റ നിർവാഹകസമിതി അംഗം മാത്രം  എസ് എം എസ് ഫൗണ്ടേഴ്സ് ഉണ്ടാക്കിയവർ സംഘടനയിൽ അംഗത്വം ഇല്ലാത്തവർ ഫൗണ്ടേഴ്സ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് എണ്ണി മറുപടി പറഞ്ഞു കൊണ്ട് ഔദ്യോഗിക വിഭാഗവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Advertisment

publive-image

ഷിഫ മലയാളി സമാജം ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു.

ജീവകാരുണ്ണ്യ പ്രവർത്തനവുമായി മുന്നോട്ടു പോകും പ്രളയദുരിതാശ്വാസം നിധിയിലേക്ക് നാല് ലക്ഷത്തി പതിമൂന്നായിരം നൽകി മരണപ്പെട്ട സമാജം അംഗത്തിന് അഞ്ചു ലക്ഷം കുടുംബ സഹായം നൽകിയത് ഉള്‍പ്പടെ കഴിഞ്ഞ ദിവസം രണ്ടു അംഗങ്ങള്‍ക്ക് 1500 റിയാല്‍ വീതം ചികില്‍സാസഹായം നല്‍കുകയുണ്ടായി. ഫൌണ്ടേഴ്സ് എന്ന പേരില്‍ പുതിയ സംഘടനയു ണ്ടാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷിഫ മലയാളി സമാജം പ്രവര്‍ത്തകര്‍ ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

കഴിഞ്ഞ 10 വർഷം ആയി ഷിഫായിൽ സാധരണ തൊഴിലാളികൾക്ക് ആശ്രയമായി പ്രവർത്തിച്ചു വരുന്നവരാണ്. S. M. S.M.S.അംഗങ്ങൾക്ക് ചികിത്സ സഹായംഅംഗങ്ങളുടെസഹായം, അംഗങ്ങളുടെ കുടുബാംഗങ്ങളുടെ ചികിത്സ സഹായം ,പെണ്മക്കളുടെ വിവാഹ സഹായം പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അർഹരായ അംഗങ്ങൾക്കുള്ള വിടുതൽ സഹായം, അംഗങ്ങൾക്ക് പെൻഷൻ, മരണപ്പെടുന്ന അംഗത്തിന്റെ കുടുംബ സഹായം, ഭവന രഹിതർക്ക് തണൽ ഭവന പദ്ധതി, മാനസിക ഉല്ലാസത്തിന് കേരളോത്സവം കായികോത്സവം തുടങ്ങി 2 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സംഘടനയാണ് ഷിഫ മലയാളി സമാജം.

മുൻ ഭാരവാഹികൾ ബാബു കൊടുങ്ങല്ലൂർ, നാസർ നാഷ്‌കോയുടെയും നേതൃത്വത്തിൽ സോഷ്യൽ മീഡിയയിലൂടെ അംഗങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം SMS ഭാരവാഹികളെയും സംഘടനയും മോശപെടുത്തുന്ന രീതിയിൽ ഉള്ള പ്രസ്താവനകളും അവസാനമായി ഷിഫ മലയാളി സമാജം ഫൗണ്ടേഴ്സ് എന്ന വ്യജ പേരിൽ പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇ പ്രസ്‍താവനയുടെ സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ആണ് ഇ പത്ര സമ്മേളനം വിളിച്ചത്.

25/10/2019 ഞങ്ങളിൽ നിന്ന് മരണപെട്ട ബാബുസാമുവേൽ കുടുംബ സഹായം ഇന്നലെ റിയാദിലെ ജീവകാരുണ്യ മാധ്യമ പ്രവർത്തകരുടെ സാനിധ്യത്തിൽ അഞ്ച് ലക്ഷം രൂപ കൈമാറുക ഉണ്ടായി. SMS ഇ പെരുന്നാൾ ദിനത്തിൽ നടത്തിയ കേരളോത്സവം വളരെ മനോഹരമാക്കുവാനും കഴിഞ്ഞ കൊല്ലം പ്രളയകാലത്തു NRK ജനകീയ വേദിയിലൂടെ 4, 13, 454/- രൂപ ദുരിതാശ്വാസ നിധിയിൽ കൈമാറിയ സംഘടനക്ക് കഴിഞ്ഞു . ഇന്നലെ നടന്ന കുടുംബസഹായ കൈമാറ്റം പരിപാടിയിൽ പോലും രണ്ട് അംഗത്തിന് 3, 000/- സൗദി റിയാൽ ചികിത്സ സഹായം കൈമാറി. കഴിഞ്ഞ ആറു മാസം കൊണ്ട് 16 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം കാഴ്ചവച്ച സംഘടനയെ കരിവാരിതേക്കുന്നവരെ തിരിച്ചറിയണമെന്ന് bഅരവാഹികള്‍ പറഞ്ഞു.

ഷിഫാ മലയാളി സമാജം 10 വർഷക്കാലം നടപ്പിലാക്കിയിട്ടുള്ള മുഖ്യ പദ്ധതികൾക്കും ഭാഗവ ത്തായ പ്രവർത്തകരാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ . സംഘടന കഴിഞ്ഞ രണ്ടു വർഷമായി നിലവിലെ കമ്മറ്റി നേതൃത്വത്തിൽ ഉള്ള കമ്മിറ്റി നിയമാവലി ലംഘിക്കുന്നു എന്നൊരാക്ഷേപം അവർ ഉന്നയിച്ചിരുന്നു.  ഇന്നോളം ജീവകാരുണ്യ സംഘടനയായ S.M.S നിയമാവലി ലംഘിക്കു കയോ ഏതെങ്കിലും ഒരു പദ്ധതി ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല.

മുന്നേ ഉണ്ടായിരുന്ന കമ്മിറ്റിയിൽ ഇവരുടെ ഇങ്ങിതത്തിന്‌ വഴങ്ങി അവർ രഹസ്യ യോഗം കൂടി തീരുമാനം എടുത്തു കമ്മിറ്റിയിലുള്ളവരെ അറിയിക്കുകയോ ചെയ്തിട്ടില്ല  അഭിപ്രായ സ്വന്തന്ത്ര്യം നിഷേധിച്ചു കൊണ്ട് തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോന്നിരുന്നു. ആ ഒരു രീതിക്ക് വിപരീതമായി കഴിഞ്ഞ രണ്ടു വർഷമായി ഐക്യത്തോടെയും, സ്വാതന്ത്ര്യത്തോടും അഭിപ്രായം രേഖപ്പെടുത്താനും നല്ല തീരുമാനങ്ങൾ എടുത്തു മുന്നോട്ട് പോകുവാനും നിലവില്‍ ഉള്ള കമ്മിറ്റിക്ക് കഴിഞ്ഞു വരുന്നു.

S. M. S ൽ ഇന്നോളം ഉണ്ടായിട്ടുള്ള മുഴുവൻ പ്രശ്നങ്ങൾക്കും കാരണം ബാബുവിന്റെയും നാസറിന്റെയും തെറ്റായ നയങ്ങൾ ആണ്. ഒരു കേരളോത്സവത്തിൽ ഇവർ നടത്തിയ വിദ്വേഷ പ്രസംഗം വഴി ആ വലിയ പരിപാടിയിൽ മതകാര്യ പോലീസ് കയറുകയും ഇന്നത്തെ പ്രെസിഡന്റായ സാബുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയിരുന്നു പിന്നീട് സൗദിയിൽ പരിശുദ്ധ ഹജ്ജ് കർമ്മവേളയിൽ മിന ദുരന്തം ഉണ്ടായപ്പോൾ കേരളോത്സവ വേദിയിൽ ആ ദുരന്തത്തിന് അനുശോചനം രേഖപ്പെടുത്തി കേരളോൽസവം ഉപേക്ഷിച്ചു എന്നു പറഞ്ഞു അവിടെ തടിച്ചു കൂടിയ ആളുകളെ പറഞ്ഞു വിട്ടതിനു ശേഷം ബാബുവിന്റെയും നാസറി ന്റെയും നേതൃത്വത്തിൽ രഹസ്യ സ്ഥലത്ത് വച്ച് സംഘടനാ ചിലവിൽ കൊണ്ട് വന്ന കലാകാര ന്മാരെ പങ്കെടുപ്പിച്ചു ആടിയും പാടിയും ആ ദുരന്തം ആഘോഷിച്ച ഇവർ എങ്ങനെ s. M. S. ന്റെ നേതാക്കളാവും കമ്മറ്റി പോലും അറിയാതെ ഈ പരിപാടി നടത്തിയ ഇവർ മുഴുവൻ പൈസയും ഇവർക്കു നൽകി ആ കലകകാരന്മാരെ തിരിച്ചു അയച്ചു ഇത്തരത്തിൽ സംഘടനയെയും പൊതുജനങ്ങളെയും കബളിപ്പിച്ചവരാണ്  ഷിഫാ മലയാളി സമാജം ഫൗണ്ടർമാർ. എന്ന് നിലവിലെ ഭാരവാഹികള്‍ ആരോപിച്ചു.

സംഘടന നൽകിയ മൂന്നു വീടിന്റെ പദ്ധതി സമയത്ത് ജനറൽ സെക്രട്ടറി ആയിരുന്ന ആളാണ് ഇപ്പോഴത്തെ പ്രസിഡന്റ്‌ സാബു. മൂന്നാമൊതൊരു വീട് നൽകണമെന്ന് എന്ന് കമ്മിറ്റിയിൽ അഭിപ്രായം വന്നപ്പോൾ ആകെ കുടി വന്ന അപേക്ഷ ഒരെണ്ണം ആയിരുന്നു അതിന്റെ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി വെക്തി താല്പര്യത്തിനും സ്വന്തം പേരിന്റെ വലിപ്പം കൂട്ടുന്നതിനും വേണ്ടി മൂന്നാമത്തെ വിട് അർഹാനല്ലാത്ത ഒരാളിന് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെ ഇ വീടിന്റെ അവകാശിയുമായി രഹസ്യ ധാരണ ഉണ്ടാക്കി s.m.s. ന്റെ ഭവന പദ്ധതി ഫണ്ടിനെക്കാൾ വലിയ തുകയ്ക്കു വിട് ഒരു കരാറും ഇല്ലാതെ കോൺട്രാക്ടർക്കു നൽകുകയും വീടിന്റെ വാർപ്പിന് മുന്നേ മുക്കാൽ ഭാഗം ഫണ്ട് നൽകുകയും പിന്നീട് ധിക്കാരപരമായ സംസാരത്തിലൂടെ കോൺട്രാക്ടർ പണി ഉപേക്ഷിക്കുകയും ചെയ്തു ഇതിനിടയിൽ ഇവിടെ നിന്നും ദുബായിലേക്ക് താമസം മാറ്റിയ നാസറും ജോലി നിർത്തി നാട്ടിൽ കൂടാൻ പോകുന്ന ബാബുവും പൂർത്തീകരിക്കാത്ത വീടിന്റെ താക്കോൽ കൈമാറി കമ്മിറ്റി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും .വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനം പൂര്‍ണമായി സത്യം ഓണ്‍ലൈന്‍ ലൈവ്

പിന്നീട് രണ്ടു വർഷമായിട്ടും പൂർത്തിയാകാതിരുന്ന വീടുപണി കഴിഞ്ഞ വർഷം നിലവിലെ  കമ്മിറ്റി ആണ് ബാക്കി തുക നൽകി പൂർത്തീകരിച്ചത് ഇതൊക്കെ S.M.S ആണല്ലോ ചെയ്യുന്നത്. പദ്ധതി സമയത്തെ മുതിർന്ന ഭാരവാഹികളാണ് ഞങ്ങൾ ഓരോരുത്തരും ഇതെല്ലാം ഇവരാണ് ചെയ്തത് എന്നു പറഞ്ഞാൽ ഉൾകൊള്ളാൻ  സാധിക്കത്തില്ല. ആരും ഞങ്ങളുടെ ശത്രുക്കള്‍ അല്ല ആരോടും പിണക്കവും വാശിയും ഇല്ല ഒരു സംഘടന എന്ന നിലയില്‍ ബൈലോ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു

വാര്‍ത്താസമ്മേളനത്തില്‍  ഇല്ല്യാസ് സാബു - പ്രസിഡന്റ്‌ ,2) മധു വർക്കല - സെക്രട്ടറി
ഷാജി പിള്ള - ഖജാൻജി , ആലി ഷൊർണൂർ - രക്ഷാധികാരി , അശോകൻ ചാത്തന്നൂർ രക്ഷാധികാരി, രതീഷ് നാരായണൻ - വൈസ് പ്രസിഡന്റ്‌ എന്നിവര്‍ പങ്കെടുത്തു .

Advertisment