ഷിഫ മലയാളി സമാജം ഭാരവാഹികള്‍ അസത്യം പ്രചരിപ്പിക്കുന്നു. വെക്തിഹക്ത്യ നടത്തുന്നത് ഗൂഡലക്‌ഷ്യം : ബാബു കൊടുങ്ങല്ലൂര്‍ .

author-image
admin
Updated On
New Update

റിയാദ് : ഷിഫ മലയാളി സമാജത്തിന്റെ ഭാരവാഹികളായ ചിലർ നടത്തിയ പത്രസമ്മേളനത്തി ലൂടെ അസത്യം പ്രചരിപ്പിക്കുകയും  എന്നെ വ്യക്തിഹത്യ നടത്തി സമൂഹത്തിൽ തേജോവധം ചെയ്യുക എന്ന ഗൂഡ ലക്ഷ്യത്തോടെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ചു സത്യം ബോധ്യപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നതായി സമാജം ഫൗണ്ടര്‍ പ്രവര്‍ത്തകനായ ബാബു കൊടുങ്ങല്ലൂര്‍ വാര്‍ത്താകുറിപ്പിലൂടെ ആവിശ്യപെട്ടു .

Advertisment

publive-image

ഞാൻ രണ്ട് വർഷം മുൻപ് ഇവിടെ നിന്നും എക്സിറ്റിൽ നാട്ടിലേക്ക് പോയെന്നും നാട്ടിൽ തുടങ്ങിയ ബിസിനസ്സ് പൊളിഞ്ഞു പുതിയ വിസയിൽ വന്നു എന്നതും തീർത്തും കള്ളമാണ് ഞാൻ ഒരിക്കൽ പോലും എക്സിറ്റിൽ നാട്ടിലേക്ക് പോയിട്ടില്ല ,എല്ലാവർഷവും ഞാനും കുടുംബവും ലീവിൽ പോയിവരാറുണ്ടായിരുന്നു കഴിഞ്ഞ അധ്യയന വർഷം എന്റെ മകളെ നാട്ടിൽ സ്കൂളിൽ ചേർക്കുന്നതിനായി മകളെ മാത്രം എക്സിറ്റ് ആക്കികൊണ്ടാണ് ഞങ്ങൾ പോയത് ,5 മാസക്കാലം നാട്ടിൽ നിന്ന ശേഷം ഞാൻ തിരിച്ചുവരികയായിരുന്നു ഞാൻ വന്നതിനു ശേഷമാണ് എന്റെ ഭാര്യയുടെയും മകന്റെയും വിസ അവർക്ക് തിരിച്ചു വരാൻ പറ്റാത്ത സാഹചര്യത്തിൽ വിസ എക്സിറ്റ്  ആക്കിയത് ഇതാണ് സത്യം

SMS ന്റെ തണൽ ഭവന പദ്ധതി പ്രകാരം വീടിന് അർഹനായ തിരുവനന്തപുരം സ്വദേശിയായ സക്കീർ ഹുസൈന് ഞാനുമായുള്ള വ്യക്തിബന്ധം എന്തെന്ന് അവർ വ്യക്തമാക്കണം എന്റെ പേരിൽ വർഗ്ഗീയത ആരോപിക്കുന്നവരുടെ പൊള്ളത്തരം അവർതന്നെ ഇതിലൂടെ വ്യക്തമാ ക്കുന്നു ഞാനും നാസർ നഷ്ക്കോയും ചേർന്ന് നടത്തുന്ന വർഗ്ഗീയത ഏത് തരം വർഗ്ഗീയത യാണെന്നു അവർ സമൂഹത്തെ ബോധ്യപ്പെടുത്തണം റിയാദിലെ പൊതുസമുഹത്തില്‍ നില്‍കുന്നവരെ ഇത്തരം വിലകുറഞ്ഞ പ്രചരണം കൊണ്ട് തളര്‍ത്താമെന്നത് വ്യാമോഹമാണ്

ഭവന പദ്ധതിക്ക് ഒരു കമ്മറ്റിയുണ്ട് അതിന്റെ ചെയർമാൻ മാത്രമാണ് ഞാൻ അതിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അതിനായുള്ള ഖജാഞ്ചിയാണ് വിജയൻ ഓഞ്ചിറയാണ് ആ സ്ഥാനം വഹിച്ചിരുന്നത് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് അദ്ദേഹത്തിന് വീട് നൽകിയത് വളരെ പരിതാപകരമായ അവസ്‌ഥയിൽ ജീവിക്കുന്ന അദ്ദേഹത്തിന് കിടക്കാൻ ഒരിടം നല്കാൻ സാധിച്ചതിൽ അതിന് നേതൃത്വം നല്കാൻ കഴിഞ്ഞതിൽ ഞാൻ എന്നും അഭിമാനിക്കും ,

അവർ ഉന്നയിച്ച മറ്റൊരു വിഷയമായിരുന്നു പെൻഷൻ പദ്ധതിയിലേക്ക് പിരിച്ചെടുത്ത പണം ജോയിന്റ് അക്കൗണ്ടിൽ അംഗങ്ങളായ ഞങ്ങളുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് തീർത്തും അസത്യമാണ് അത് ഞങ്ങൾ മൂന്ന് പേരും നാട്ടിൽ ആയിരിക്കുന്ന സമയത്താണ് കമ്മറ്റിയുടെ തീരുമാനപ്രകാരം ആ പണം നാട്ടിലേക്ക് അയച്ചു തരുന്നതും വളരെ കൃത്യതയോടെ ആ കാര്യങ്ങൾ ഞങ്ങൾ ചെയ്തതും പക്ഷെ അതിന് ശേഷമുള്ള രണ്ട് വർഷത്തെ പിരിച്ചെടുത്തപെൻഷൻ തുക ആ ഫണ്ടിലേക്ക് അയക്കാതെ ഇവിടെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചവരാണ് വലിയ തെറ്റ് ഈ കാര്യത്തിൽ ചെയ്തതെന്ന സത്യം മറച്ചുവെക്കാനാണ് അനാവശ്യആക്ഷേപങ്ങൾ അവർ ഉന്നയിച്ചത് ,

എന്നെ കുറിച്ച് അവർ ഉന്നയിച്ച മറ്റൊരു ആക്ഷേപമായിരുന്നു മരണപ്പെട്ട ബാബു സാമുവലിന്റെ ബോഡി കാണുവാനോ നാട്ടിൽ എത്തിക്കുവാനോ നടന്നു ചെല്ലാവുന്ന ദൂരത്തായിരുന്നിട്ടും ചെയ്തില്ലായെന്നു അദ്ദേഹം മരിക്കുന്നത് ഏപ്രിൽ 6ന് ആണ് ഞാൻ ഫിബ്രുവരിയിൽ നാട്ടിൽ പോകുകയും ജൂൺ അഞ്ചിന് തിരിച്ചെത്തുകയും ചെയ്തു എങ്ങനെയാണ് ഇവിടെ ഇല്ലാതിരുന്ന ഞാൻ ഈ കാര്യങ്ങളിൽ പങ്കെടുക്കുക ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ മാത്രമായിരുന്നു പത്രസമ്മേളനത്തിലൂടെ അവർ ഉന്നയിച്ചത്

100% കള്ളങ്ങൾ മാത്രം പറഞ്ഞുപത്രസമ്മേളനം നടത്തിയ അപഖ്യാതി എന്നും ഇവർക്ക് സ്വന്തമാ യിരിക്കും ഷിഫയിൽ സംഘടനാ പ്രവർത്തനങ്ങൾ സജീവമല്ലാതിരുന്ന കാലത്തു സാഹചര്യ ത്തിന്റെ സമ്മർദ്ധത്താൽ ഒരു സംഘടന രൂപീകരിക്കുവാനും അത് വഴി നിരവധി ജീവകാരുണ്യ പദ്ധതികൾ രൂപികരിച്ചു നടപ്പിലാക്കുവാനും നേതൃത്വം നല്കാൻ സാധിച്ചു എന്നതാണ് എന്റെ പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ അഭിമാനത്തോടെ എന്നും കാണുന്നത് .

കേവലം അധികാരഭ്രമം കൊണ്ട് അജ്ഞതയിൽ നിന്ന് ഉടലെടുത്ത ചിലരുടെ അഹങ്കാരം കൊണ്ടും രണ്ടുമൂന്ന് പേരുടെ സ്വാർത്ഥലാഭേച്ഛ കരുതിയുള്ള പ്രവർത്തനങ്ങളെ ഞങ്ങൾ വിമർശിച്ചതിനാൽ എന്നെ അസത്യമായ കാര്യങ്ങൾ ഒരു പത്രസമ്മേളനത്തിലൂടെ പറഞ്ഞാക്ഷേപിച്ച കാര്യങ്ങൾ തിരുത്തി പൊതു സമൂഹത്തെ അറിയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു .

ഷിഫ മലയാളി സമാജത്തെ പിളർക്കുക ഞങ്ങളുടെ ലക്ഷ്യമല്ല സംഘടനയുടെ മഹത്തായ ലക്ഷ്യങ്ങളെ ഉൾക്കൊണ്ടു നിയമങ്ങൾക്കനുസൃതമായി സുതാര്യതയോടെ സത്യസന്ധതയോടെ സമയ നിഷ്‌ഠപാലിച്ചുകൊണ്ടു ജീവകാരുണ്യ പ്രവർത്തനങ്ങളെ പുനർജീവിപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത് ,അതിന് ഈ സംഘടന ഉണ്ടാക്കിയവരും അന്നുമുതൽ ഇതിനുവേണ്ടി പ്രവർത്തിച്ചവരുമാണ് ഷിഫ മലയാളി സമാജം ഫൌണ്ടേഴ്സ് എന്ന പേരിൽ പുതിയ കമ്മിറ്റി രൂപീകരിച്ചത് നിങ്ങളുടെ എല്ലാവിധ പിന്തുണയും ഞങ്ങൾക്കുണ്ടാകണമെന്നു അഭ്യർത്ഥിക്കുതായി ബാബു കൊടുങ്ങല്ലൂര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Advertisment