Advertisment

ഷിഫ മലയാളി സമാജം മൂന്നായി ഒരു വിഭാഗം ഷിഫ മലയാളി സമാജം ഫൌണ്ടേഴ്സ് രൂപികരിച്ചു.

author-image
admin
Updated On
New Update

ഷിഫ സനയിയിലെ മലയാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം വീണ്ടും സംഘടന ചട്ടകൂടുകള്‍ ലംഘിച്ചുള്ള പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചു സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഷിഫ മലയാളി സമാജം ഫൌണ്ടേഴ്സ് എന്ന പേരില്‍ സംഘടന രൂപികരിച്ച് പ്രവര്‍ത്തിക്കാന്‍ തിരുമാ നിച്ചതായി റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാര വാഹികള്‍ പറഞ്ഞു.

Advertisment

publive-image

ഷിഫ മലയാളി സമാജം ഫൌണ്ടേഴ്സ് റിയാദില്‍ വാര്‍ത്താസ മ്മേളനത്തില്‍ പുതിയ സംഘടന പ്രഖാപിക്കുന്നു.

ഷിഫ മലയാളി സമാജം എന്ന ജീവകാരുണ്യ സംഘടന കഴിഞ്ഞ രണ്ടു വർഷമായി പൂർണ്ണമായി ഒഴിവാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വീണ്ടും പുനഃ സംഘടിപ്പിക്കാനും സമയ നിഷ്ഠതയോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകു വാനുമായി സമാജം രൂപീകരിച്ചവരും സമാജത്തിന്റെ വലിയൊരു വിഭാഗം അംഗംങ്ങളും ചേർന്ന് ഷിഫ മലയാളി സമാജം ഫൗണ്ടേഴ്സ് എന്നപേരിൽ സ്വതന്ത്രമായി പ്രവർത്തി ക്കാൻ തീരുമാനിച്ചു. .

ഷിഫയിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് തുടക്കമിട്ട ഷിഫ മലയാളി സമാജം രൂപീകരിച്ചവരും ഷിഫയിലെ സാധാ രണ തൊഴിലാളികൾക്കൊപ്പം മറ്റു ബിസ്സിനെസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന മലയാളികളുടെ ഒരു വലിയ സദസ്സിന്റെ ഏക അഭിപ്രായത്തിലാണ് എസ് എം എസ് ( ഫൗണ്ടേഴ്സ് ) എന്നപേരിൽ സംഘടനക്കു രൂപം നല്‍കിയതെന്നും ഷിഫ മലയാളി സമാജം രൂപീകരണ വേളയിൽ എഴുതി തയാറാ ക്കിയ നിയമാവലി കഴിഞ്ഞ രണ്ടു വർഷമായി പാലിക്കാത്തതും ജീവ കാരുണ്യ രംഗങ്ങളിൽ കൃത്യത പാലിക്കാത്തതും , സമാജം നടപ്പിലാക്കികൊണ്ടിരുന്ന പദ്ധതികളിൽ പലതും ഒഴിവാക്കി യതും പുതിയ ഒരു സംഘടന കൂടി എന്ന രീതിയിൽ ചിന്തിക്കാൻ ഇടനൽകിയതായി ഫൌണ്ടേഴ്സ് പ്രവര്‍ത്തകര്‍ പറയുന്നു.

സമാജം വക സൗജന്യ ഭവന പദ്ധതി പൂർണ്ണമായി ഉപേക്ഷി ക്കുകയും  സമാജം അംഗം മരണപ്പെട്ടാൽ മൂന്നു മാസത്തി നുള്ളിൽ നൽകുന്ന കുടുംബ സഹായം 6 മാസം കഴിഞ്ഞും നൽകി യില്ല . ഇപ്പോൾ എസ് എം എസ് ഫൗണ്ടേഴ്സ് ഇടപെട്ടതിനു ശേഷം വരുന്ന 25 തീയതി നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട് . അംഗം മരണപെട്ടു നാലു മാസം കഴിഞ്ഞിട്ടും കേരളോത്സവം നടത്താനായിരുന്നു തിടുക്കം കാണിച്ചത് .രാജ്യവും സമൂഹവും ദുരന്ത കെടുതിയിൽ പെടുന്ന സമയത്തു ഷിഫ മലയാളി സമാജം കേരളോത്സവം പലവട്ടം ഒഴിവാക്കിയിട്ടുണ്ട്. കേരളം പ്രളയ ത്തിൽ തകർന്നു നിന്ന ആ ദിവസ്സം തന്നെ കേരളോത്സവം നടത്തിയത് ധാരാളം അംഗങ്ങൾക്ക് വിയോജിപ്പുണ്ടാക്കി യതായി ഇവര്‍ പറയുന്നു.

&feature=youtu.be

പ്രളയ കെടുതിയിൽ സമാജം അംഗങ്ങൾ ഉണ്ടായിരുന്നതും , ഒരംഗം മരണപെട്ടു നാലു മാസം കഴിഞ്ഞിരുന്ന സമയത്തു കുടുംബ സഹായം ചെയ്യാതെ കേരളോത്സവം നടത്തിയതും , പത്തു വർഷത്തെ ജീവകാരുണ്യം എന്ന പേരിൽ സ്വന്തം ജോലി സ്ഥാപനങ്ങൾ വീഡിയോ പിടിച്ചു സമാജം വക വൻ തുക ചിലവഴിച്ചതും ചോദ്യം ചെയ്തവരെ പൂർണ്ണമായി ഒഴിവാ ക്കാൻ നടത്തിയ ശ്രമവുമാണ് ഷിഫ മലയാളി സമാജം ഫൗണ്ടേ ഴ്സ് എന്നപേരിൽ പ്രവർത്തിക്കാൻ കാരണമായതെന്നും ഫൌണ്ടേഴ്സ് ആരോപിക്കുന്നു.

നാട്ടിൽ പെൻഷൻ നൽകുന്ന തുക പിരിച്ചിട്ടു കഴിഞ്ഞ രണ്ടു വർഷമായി കൈയിൽ സൂക്ഷിക്കുന്നു . നാട്ടിൽ ബാങ്കിൽ ആണ് തുക നിക്ഷേപിച്ചുകൊണ്ടിരുന്നത് വിലപിടിപ്പുള്ള സമാജം വക കാർഡ് ലോഗോ തന്നെ മാറ്റി പുതിയ കാർഡ് പ്രിന്റ്റ് ചെയ്തു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി.

മറ്റു അനവധി നിരുത്തരവാദിത്വമായ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത രക്ഷാധികാരികളെ യാതൊരു നോട്ടീസും നൽകാതെ സമാജം അംഗത്തിൽ നിന്നുവരെ ഒഴിവാക്കി .ഇത്തരം സാഹ ചര്യത്തിൽ ഷിഫ മലയാളി സമാജം ഫൗണ്ടേഴ്സ് എന്ന പേരിൽ ഷിഫ മലയാളി സമാജത്തിന്റെ ആദ്യകാല നിയമങ്ങൾ അതു പോലെ പരിപാലിച്ചു കൊണ്ട് സമാജം പദ്ധതികൾ പഴയ തുപോലെ പോലെ നടപ്പിലാക്കാനും ഷിഫയിലെ സാധാരണ ക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനുമാണ് ഷിഫ മലയാളി സമാജം ഫൗണ്ടേഴ്സ് എന്ന പേരിൽ ഒരു സംഘടന യായി പ്രവർത്തിക്കാൻ തീരുമാനമെടുത്തത് .

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന ലക്‌ഷ്യം വെക്കുന്നതെന്നും ഫൌണ്ടേഴ്സ് .പ നടപ്പാക്കുന്ന പദ്ധതികൾ വിവരിക്കുകയും ചെയ്തു. സമാജം അംഗമായിരിക്കുമ്പോൾ മ ണമടയുന്ന അംഗത്തിന്റെ കുടുംബ സഹായം മൂന്നു മാസത്തി നുള്ളിൽ നൽകും  2-. എല്ലാ വർഷവും ഒരു അംഗത്തിന് സൗജന്യമായി ഒരു വീട് .3- ചികിത്സാ സഹായം 4-വിവാഹ സഹായം 5- കുടുംബ സഹായങ്ങൾ 6-വിടുതൽ സഹായം

7-പെൻഷൻ പദ്ധതി 8-കേരളോത്സവം 9-കായികോത്സവം 10-ഇഫ്ത്താർ ,പെരുന്നാൾ , ഓണം , ക്രിസ്തുമസ് ആഘോഷങ്ങൾ ഒരുമയോടെ ഒരു മനസ്സോടെ ആഘോഷിക്കുമെന്നും വരുംകാല  പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഭാരവാഹികള്‍  വെക്തമാക്കി

വാര്‍ത്താസമ്മേളനത്തില്‍  സനൽ കുമാർ ഹരിപ്പാട് , ബാബു കൊടുങ്ങല്ലൂർ,  മനോജ് കണ്ണൂർ ,  ഷിബു ബദറുദ്ദീൻ നിലമേൽ

മോഹൻ കണ്ണൂർ, ചന്ദ്രൻ, എൻ സി രാജു പുളിങ്കുന്ന്, എന്നിവര്‍ പങ്കെടുത്തു.

Advertisment