New Update
നീണ്ട 16 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സലീമിന് ശിഫാ വെൽഫെയർ അസോസിയേഷൻ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി.
Advertisment
ശിഫാ ട്രാസ് ഹോട്ടലിൽ പ്രസിഡന്റ് അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനം അൻസാരി ട്രാസ് ഹോട്ടൽ ഉൾഘാടനം ചെയ്തു മൊമൻറോയും പാരിതോഷികവും ഭാരവാഹികൾ കൈമാറി.
റജിജോൺ പുത്തൂർ നസീർ ശൂരനാട്. റഷീദ് കൊളന്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട സ്വാഗതവും അജിത് കുമാർ കടയ്ക്കൽ നന്ദി പറയുകയും ചെയ്തു സുലൈമാൻ മഞ്ചേരി അഷ്റഫ് കൊണ്ടോട്ടി ഷാജഹാൻ ആലപ്പുഴ തുടങ്ങിയ സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു