മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പുതുക്കോട്: നാടിനോടുള്ള കരുതലാണ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധി. കഴിഞ്ഞ കാലങ്ങളിൽ പ്രളയം, കോവിഡ് സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞതാണ് ആ പ്രതിരോധ പ്രവർത്തനങ്ങൾ. നിരവധി സുമനസ്സുകൾ അകമഴിഞ്ഞു സഹായിക്കുന്നു.

പ്രതിസന്ധികളിൽ വീണുപോകാതിരിക്കാൻ ഈ നാടിന് കുഞ്ഞു കൈത്താങ്ങ്. താൻ ഒരു വർഷത്തോളമായി സ്വരുകൂട്ടി വച്ച നാണയതുട്ടുകൾ പിണറായി സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൊടുക്കണം എന്ന ആഗ്രഹമാണ് അപ്പക്കാട്ടിലെ ഫൈസൽ അനീഷ ദമ്പതികളുടെ മകൻ ഷിഫാൻ പ്രകടിപ്പിച്ചത്.

പ്രതിസന്ധിയിൽ കരുതലായ ഇടതുപക്ഷ ഗവണ്മെന്റിന് തന്റെ കുഞ്ഞു കുടുക്കയിൽ ശേഖരിച്ച നാണയതുട്ടുകൾ തരൂർ എംഎൽഎ പി.പി സുമോദിന് ഷിഫാൻ കൈമാറി.

palakkad news
Advertisment