തങ്ങളില്ലാത്ത പതിനൊന്ന് വർഷം;ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, ദുബായ്
Tuesday, August 11, 2020

ദുബായ്: തങ്ങളില്ലാത്ത പതിനൊന്ന് വർഷം എന്ന പേരിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം ദുബായ് കെ.എം.സി.സി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ചു. ചടങ്ങിൽ രാജമലയിലെ മണ്ണിടിച്ചിലിലും കരിപ്പൂരിലെ വിമാന ദുരന്തത്തിലും പെട്ട് മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും അനുശോചനവും നടത്തി.

കുരിക്കൾ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു, ശിഹാബ്‌ തങ്ങൾ അനുസ്മരണ പ്രഭാഷണം അബ്ദുസമദ് പൂക്കോട്ടൂർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ മണ്ഡലം കെ.എം.സി.സി നേതകളായ ജലീൽ മോങ്ങം, ജൗഹർ മൊറയൂർ , കെ.പി.പി തങ്ങൾ, ജമാലുദീൻ ആനക്കയം, നജ്മുദ്ധീൻ മലപ്പുറം, സി.കെ ഇർഷാദ് മോങ്ങം, ഹംസ പൂക്കോട്ടൂർ, ഷഹാബ് കളത്തിങ്ങൾ, വി മുഹമ്മദലി സംസാരിച്ചു.

ഓൺലൈൻ മീറ്റിന് ഫയാസ് കളത്തിങ്ങൾ, അദ്നാൻ കളത്തിങ്ങൾ, റഷീദ് വട്ടോളി, ഹസ്സൻകുട്ടി, മുനീർ ബാബു, നസീർ, ഫിറോസ് ബാബു, യഹ്‌യ പൂക്കോട്ടൂർ, മുഹമ്മദ് കളത്തിങ്ങൾ, റഹൂഫ് കളത്തിങ്ങൾ, എം.കെ സലീം , സാദിഖ്, ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.

×